മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു

മുംബൈ: മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു.നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം നിലനിറുത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്‍റെ നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം 2320 കോടി രൂപയാണ് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ ഉപഭോക്താക്കളെ […]

എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ശേഖരിച്ചത് 1771 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് ഇനത്തിലാണ് എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്. 2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്‍റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്‍റെ പാതിയോളം വരുമിത്. 2016 മുതല്‍ […]

എസ്.ബി.ഐ സാധാരണക്കാരെ പിഴിയുന്നു ; മന്ത്രി തോമസ്‌ഐസക്.

തിരുവനന്തപുരം: എസ്.ബി.ഐ സാധാരണക്കാരില്‍ നിന്നും ഈടാക്കുന്നത് കോര്‍പ്പറേറ്റുകളില്‍ നിന്നും കിട്ടാനുളള കോടികളുടെ നഷ്ടമാണ് എന്ന്‍ മന്ത്രി തോമസ്‌ ഐസക്. പുതിയ നോട്ട് എത്ര അടിച്ചിറക്കിയിട്ടും നോട്ട് ക്ഷാമം ഓരോ മാസവും കൂടുകതന്നെ ചെയ്യുന്നു; കാരണം ബാങ്കിംഗ് മേഖലയില്‍ ഉണ്ടാക്കിയ അതിക്രൂരമായ നിയന്ത്രണങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ പണം ബാങ്കിടലിടാതെ കൈയ്യില്‍ സൂക്ഷിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി പറയുന്നു. എസ്.ബി.ഐയുടെ നയവിക്രയപരമായ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന അനാവശ്യ ഫീസുകള്‍ നടപടിക്രമങ്ങള്‍ക്ക് എതിരാണ് എന്ന കേരളത്തിന്റെ പൊതുവികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനിടെ എസ്.ബി.ഐ യുടെ ഈ നീക്കത്തെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വാട്സാപിലൂടെ  പ്രചരിക്കുന്ന ഒരു സന്ദേശം ചുവടെ […]