എസ്.ബി.ഐ സാധാരണക്കാരെ പിഴിയുന്നു ; മന്ത്രി തോമസ്‌ഐസക്.

തിരുവനന്തപുരം: എസ്.ബി.ഐ സാധാരണക്കാരില്‍ നിന്നും ഈടാക്കുന്നത് കോര്‍പ്പറേറ്റുകളില്‍ നിന്നും കിട്ടാനുളള കോടികളുടെ നഷ്ടമാണ് എന്ന്‍ മന്ത്രി തോമസ്‌ ഐസക്. പുതിയ നോട്ട് എത്ര അടിച്ചിറക്കിയിട്ടും നോട്ട് ക്ഷാമം ഓരോ മാസവും കൂടുകതന്നെ ചെയ്യുന്നു; കാരണം ബാങ്കിംഗ് മേഖലയില്‍ ഉണ്ടാക്കിയ അതിക്രൂരമായ നിയന്ത്രണങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ പണം ബാങ്കിടലിടാതെ കൈയ്യില്‍ സൂക്ഷിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി പറയുന്നു. എസ്.ബി.ഐയുടെ നയവിക്രയപരമായ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന അനാവശ്യ ഫീസുകള്‍ നടപടിക്രമങ്ങള്‍ക്ക് എതിരാണ് എന്ന കേരളത്തിന്റെ പൊതുവികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അതിനിടെ എസ്.ബി.ഐ യുടെ ഈ നീക്കത്തെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വാട്സാപിലൂടെ  പ്രചരിക്കുന്ന ഒരു സന്ദേശം ചുവടെ ചേര്‍ക്കുന്നു.

SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു
1. ബാങ്കിന്റെ അകത്ത് കയറുമ്പോൾ ചെരിപ്പ് അഴിച്ച് പുറത്ത് വച്ചാൽ : മണിക്കൂറിന് 10 രൂപ

2. ചെരിപ്പ് ധരിച്ച് കൊണ്ട് അകത്ത് കയറിയാൽ : പിഴ 50 രൂപ

3 Pay in Slip ഫോം : 25 രൂപ

4 . ഫോം പുരിപ്പിക്കാൻ നൂലിൽ കെട്ടിയിട്ടിരിക്കുന്ന പേന ഉപയോഗിക്കാൻ : (ക്യാപില്ലാത്ത പേന ) 20 രൂപ
(ക്യാപ് ഉള്ള പേന ) 30 രൂപ

5. Pay in Slip ൽ ചെക്ക് ചേർത്ത് വയ്ക്കാൻ
മൊട്ടുസൂചി : 10 രൂപ
പേപ്പർ ക്ലിപ്പ് : 15 രൂപ
സ്റ്റേപ്ലർ പിൻ : 10 രൂപ

6. സന്ദർശകർക്ക് ഇരിക്കാൻ
കസേര : 20 രൂപ
ബഞ്ച് : 10 രൂപ
ചുമരിൽ ചാരി നിൽക്കാൻ : 5 രൂപ

7. ടോയ് ലറ്റ് ഉപയോഗിക്കാൻ
മൂത്രം ഒഴിക്കാൻ : 30 രൂപ
കക്കൂസിൽ പോകാൻ : 50 രൂപ
രണ്ടും ചേർത്ത് : 75 രൂപ
(ഏതാണ് ചെയ്തതെന്ന് മാനേജർ നോക്കി ഉറപ്പാക്കിയതിനു ശേഷം തുക നിശ്ചയിക്കും )

8. കുടിവെള്ളം
ഗ്ലാസ്സ് ഉപയോഗിച്ചാൽ : 20 രൂപ
ടാപ്പിൽ നിന്ന് നേരിട്ട് കടിച്ചാൽ : 15 രൂപ

9. പൈസ എടുക്കുമ്പോൾ അതിൽ ഇടാനുള്ള റബ്ബർ ബാന്റ്
ചെറുത് : 10 രൂപ
വലുത് : 15 രൂപ

10. ബാങ്കിൽ ചെല്ലുമ്പോൾ ഫാൻ ഓൺ ആണെങ്കിൽ
മണിക്കൂറിന് 20 രൂപ
Alc മണിക്കൂറിന് 100 രൂപ
ലൈറ്റ് മണിക്കൂറിന് 25 രൂപ

ബാക്കി ചാർജ്ജുകൾ പുറകേ …………….????????

 

 

 

prp

Related posts

Leave a Reply

*