ബാഹുബലി 2 ന് പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ദംഗലും ആയിരം കോടി ക്ലബിലേക്ക്

“ബാഹുബലി 2” ന് പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം “ദംഗലും” 1000 കോടി ക്ലബിലേക്ക് ഇടംനേടാന്‍ കുതിക്കുന്നു. ഇന്ത്യയിലെ ബോക്സ് ഓഫീസ് റെക്കോഡുകള്‍ എല്ലാം തന്നെ കീഴടക്കിയ രാജമൗലിയുടെ ചരിത്ര സിനിമ “ബാഹുബലി 2” മുന്നേറുമ്പോള്‍ ആമിര്‍ ഖാന്‍ ചിത്രം “ദംഗലും” ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുകയാണ്. ക്ലബില്‍ 1000 കോടി നേടിയ ആദ്യ ഇന്ത്യന്‍ ചിത്രം എന്ന ബഹുമതികൂടിയാണ് “ബാഹുബലി 2” സ്വന്തമാക്കിയിരിക്കുന്നത്. 1300 കോടി രൂപയാണ് “ബാഹുബലി 2” ഇതുവരെ നേടിയത് എന്നാല്‍ ആഗോള ബോക്സ് ഓഫീസുകളില്‍ നിന്ന് എല്ലാം കൂടി 950 കോടിയാണ് “ദംഗല്‍” ഇതുവരെ നേടിയ വരുമാനം. ഈയിടെ ചൈനയില്‍ നിന്നും സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയാണ് ആമിര്‍ ഖാന്‍ ചിത്രം ദംഗലിന് തുണയായത്‌.

prp

Leave a Reply

*