എസ്.ബി.ഐ ക്ക് 7718 കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ എസ്.ബി.ഐ ക്ക് നഷ്ടം 7718 കോടി. ആദ്യമായാണ് ഒരു പാദത്തില്‍ എസ്.ബി.ഐക്ക് വലിയ നഷ്ടം രേഖപ്പെടുത്തുന്നത്.

കിട്ടാകടത്തില്‍ റിസര്‍വ് ബങ്ക് ഓഫ് ഇന്ത്യ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് ശേഷമാണ് വലിയ നഷ്ടമുണ്ടായത്. ഏകദേശം 1285കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഡിസംബര്‍ പാദത്തില്‍ 2416 കോടിയായിരുന്നു ബാങ്കിന്‍റെ നഷ്ടം .

സമീപ കാലത്തെ കിട്ടാകടനിലവാരം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫെബ്രുവരിയില്‍ ആര്‍.ബി.ഐ  പുനസംഘടന പദ്ധതികള്‍ നടപ്പാക്കിയത്. സ്റ്റേറ്റ് ബാങ്കുകളില്‍ കഴിഞ്ഞ പാദ വരുമാനത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പലിശയിനത്തില്‍ മാര്‍ച്ച്‌ പാദത്തില്‍ 19974 കോടിയാണ് വരവ്. ഇത് ഡിസംബര്‍ പാദത്തില്‍ 18688 കോടിയായിരുന്നു.

prp

Related posts

Leave a Reply

*