ഇന്നുമുതല്‍ ബാങ്കിൽ അസാധുവല്ലാത്ത നോട്ടുകള്‍ ഉപയോഗിച്ചു നടത്തുന്ന നിക്ഷേപങ്ങള്‍ പിൻവലിക്കാൻ നിയന്ത്രണമില്ല

2000-notes-reuters-l

അസാധുവല്ലാത്ത നോട്ടുകള്‍ ഉപയോഗിച്ച്ബാങ്കിൽ നിക്ഷേപിക്കുന്ന പണം പിൻവലിക്കാൻ ഇന്നുമുതൽ നിയന്ത്രണമില്ല. ബാങ്കിൽനിന്നു സ്ലിപ് എഴുതി എപ്പോൾ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. ഇന്നു മുതലുള്ള നിക്ഷേപങ്ങൾക്കാണ് റിസർവ് ബാങ്ക് ഇളവ് നല്‍കിയിരിക്കുന്നത്. മുൻ നിക്ഷേപങ്ങൾക്ക് നിയന്ത്രണം തുടരുമെന്നും ആർബിഐ വ്യക്തമാക്കി. ഇന്നലെവരെ നിക്ഷേപിച്ച തുകയിൽനിന്നു പിൻവലിക്കാവുന്ന തുക ആഴ്ചയിൽ 24,000 രൂപ, ദിവസം 2,500 രൂപ എന്ന നിയന്ത്രണം തുടരും. വിവാഹ ആവശ്യങ്ങള്‍ക്കു പിന്‍വലിക്കാവുന്ന തുകയുടെ പരിധി രണ്ടര ലക്ഷമാക്കി കുറച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും.

prp

Related posts

Leave a Reply

*