വെസ്പ 946 എംപോറിയൊ അർമാനി

vespa-946-emporio-armani-2

vespa 946 emporio armani

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയൊ ഗ്രൂപ് വെസ്പ 946 എംപോറിയൊ അർമാനിയും, വെസ്പയുടെ എഴുപ്പതാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക പതിപ്പും ഇന്ത്യയില്‍ അവതരിപ്പിച്ചു. 946 എംപോറിയൊ അർമാനിയുടെ പുണെയിലെ ഷോറൂം വില 12,04,970 രൂപയാണ്. വെസ്പയുടെ എഴുപ്പതാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക പതിപ്പിന്‍റെ വില 96,500 രൂപയുമാണ്.

vespa-settantesimo-gts-2

ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയൊ അർമാനിയുമായി സഹകരിച്ചാണു പിയാജിയൊ ‘വെസ്പ 946 എംപോറിയൊ അർമാനി’ നിര്‍മ്മിച്ചത്. മികച്ച സുരക്ഷയ്ക്കായി 220 എം എം ഇരട്ട ഡിസ്ക് ബ്രേക്ക്, ഇരട്ട ചാനൽ എ ബി എസ് ബ്രേക്കിംഗ്, ഇലക്ട്രോണിക് റൈഡിങ് കൺട്രോളുമൊക്കെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റ് സംവിധാനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങളും ‘വെസ്പ 946 എംപോറിയൊയില്‍ ഉണ്ട്.

vespa 70 years anniversary new model

prp

Leave a Reply

*