അരുണ്‍ ജയ്റ്റ്‌ലിക്ക് ഗുരുതര വൃക്കരോഗം

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചതായും വിവരം. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിയുടെ വൃക്ക മാറ്റിവെക്കാന്‍ നിര്‍ദ്ദേമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ചികിത്സിക്കുന്നത്. അടുത്തയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്.

അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജയ്റ്റ്‌ലി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല.  ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

 

prp

Related posts

Leave a Reply

*