റിസര്‍വ് ബാങ്കിന്‍റെ കറന്‍സി ശേഖരം ഇപ്പോള്‍ അധികമാണെന്ന്ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. എടിഎമ്മിലെ പണത്തെ സംബന്ധിച്ച് സാമ്പത്തിക സേവന വകുപ്പ് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളില്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നമുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചെന്നും, അത് പരിഹരിക്കുന്നതിനായി ശ്രമങ്ങള്‍ തുടരുകയാണന്നും ജയറ്റ്ലി പറഞ്ഞു. എടിഎമ്മുകളില്‍ പണത്തിന്‍റെ ദൗര്‍ലഭ്യമില്ലെന്ന അരുണ്‍ ജയ്റ്റ്ലിയുടെ വാക്കുകള്‍ സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി അന്‍ജുലി ചിബ് ദുഗ്ഗലും ആവര്‍ത്തിച്ചു.


