പെരുമ്പാവൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍  വേങ്ങൂരില്‍   സ്കൂള്‍ ബസ് മതിലിലിടിച്ച്‌ മറിഞ്ഞ് സ്കൂളിലെ ജീവനക്കാരി  മരിച്ചു.  കുറുപ്പുംപടി  സ്വദേശി ലിസി ആണ് മരിച്ചത്. അപകടത്തില്‍   15 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ   പെരുമ്പാവൂരിലെ  സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ്   വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂളിലേക്ക് വരികയായിരുന്ന  ബസ്   അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്കുള്ള കയറ്റം കയറുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന ലിസിയുടെ  മേലേക്ക്   നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

 

prp

Related posts

Leave a Reply

*