ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 5 കുട്ടികള്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. സമീര്‍ (5), ആദര്‍ശ് (7), കാര്‍ത്തിക് (14), അഭിഷേക്, സഹോദരി സഞ്ജന, നൈതിക് ചൗഹാന്‍ എന്നിവരാണ് മരിച്ചത്. സന്‍ഗ്രയിലെ ദാവ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഹിമാചല്‍ പ്രദേശിലെ സിര്‍മര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടികളേയും കയറ്റി സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വണ്ടി റോഡില്‍നിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് വാര്‍ത്ത വിതരണ […]

വിഴിഞ്ഞത്ത്‌ സ്‌കൂള്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞു; 12 കുട്ടികള്‍ക്ക്‌ പരിക്ക്‌

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്കും 12 കുട്ടികള്‍ക്കും പരുക്ക്. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് സൂചന. ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. പട്ടം താണുപിള്ള മെമ്മേറിയല്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച്‌ പോകാന്‍ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. ബസ് തല കീഴായി കനാലിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാട്ടുകാര്‍ […]

ക​ര​കു​ള​ത്ത് സ്കൂ​ള്‍​ബ​സ് ഇ​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സ്കൂ​ള്‍ ബ​സ് ഇ​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മരിച്ചു. ക​ര​കു​ളം അ​മ്മ​ന്‍ ന​ഗ​ര്‍ കോ​യി​ക്ക​ല്‍ ശ്യം ​നി​വാ​സി​ല്‍ ‌ശി​വ​കു​മാ​ര്‍ (29 ) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി‍​യാ​ഴ്ച രാ​വി​ലെ 6. 30 ക​ര​കു​ളം പു​ര​വൂ​ര്‍​ക്കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം. ശി​വ​കു​മാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​രെ വ​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ വീ​ണ ശി​വ​കു​മാ​റി​ന്‍റെ ത​ല​യി​ലൂ​ടെ സ്കൂ​ള്‍ ബ​സി​ന്‍റെ ട​യ​ര്‍ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു . ശി​വ​കു​മാ​ര്‍ അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രിച്ചു. […]

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരം: സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം കേരളാദിത്യപുരത്താണ് അപകടം നടന്നിരിക്കുന്നത്. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിന്‍റെ ബസാണ് കടയിലേക്ക് ഇടിച്ചുകയറിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, കുട്ടികളുടെ പരിക്ക് ഗുരുതരമില്ലെന്നാണ് പറയുന്നത്. അതേസമയം, ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ഇറക്കം ഇറങ്ങിവരുന്ന സ്ഥലത്തുവെച്ചാണ് ബസ് നിയന്ത്രണം വിട്ടത്. വലിയ ശബ്ദം കേട്ടാണ് ആളുകള്‍ ഓടികൂടുന്നത്. നാട്ടുകാരും സുരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടികളെ  […]

സ്‌കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്

കോട്ടയം: സ്‌കൂള്‍ വാനിന്‍റെ പിന്‍വാതില്‍ തുറന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ പുറത്തേക്ക് തെറിച്ച്‌ വീണു.  പൊന്‍കുന്നത്തെ ഒരു സ്വകാര്യ സ്‌കൂളിന്‍റെ വാനില്‍ നിന്നുമാണ് കുട്ടികള്‍ റോഡിലേക്ക് തെറിച്ച്‌ വീണത്. നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ, ആറാം ക്ലാസുകാരി ആവണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   സംഭവത്തില്‍ സ്‌കൂള്‍ വാനിന്‍റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍  വേങ്ങൂരില്‍   സ്കൂള്‍ ബസ് മതിലിലിടിച്ച്‌ മറിഞ്ഞ് സ്കൂളിലെ ജീവനക്കാരി  മരിച്ചു.  കുറുപ്പുംപടി  സ്വദേശി ലിസി ആണ് മരിച്ചത്. അപകടത്തില്‍   15 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ   പെരുമ്പാവൂരിലെ  സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ്   വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂളിലേക്ക് വരികയായിരുന്ന  ബസ്   അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്കുള്ള കയറ്റം കയറുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന ലിസിയുടെ  മേലേക്ക്   നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.