കോട്ടയം: സ്‌കൂള്‍ വാനിന്‍റെ പിന്‍വാതില്‍ തുറന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ പുറത്തേക്ക് തെറിച്ച് വീണു. പൊന്‍കുന്നത്തെ ഒരു സ്വകാര്യ സ്‌കൂളിന്‍റെ വാനില്‍ നിന്നുമാണ് കുട്ടികള്‍ റോഡിലേക്ക് തെറിച്ച് വീണത്.
നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ, ആറാം ക്ലാസുകാരി ആവണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സ്‌കൂള്‍ വാനിന്‍റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

