കല്യാണം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സ്വര്‍ണവുമായി ഭാര്യ മുങ്ങി

ചെന്നെെ: വിവാഹം കഴിഞ്ഞ് രണ്ടാ‌ഴ്‌ചക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സ്വര്‍ണവും പണവുമായി ഭാര്യ മുങ്ങി. ചെന്നെെയ്‌ക്ക് സമീപം വിള്ളിവാകത്താണ് സംഭവം.

ആന്ധ്രപ്രദേശ് സ്വദേശിയും അനാഥയുമായ രമണയെ മാട്രിമോണിയല്‍ സെെറ്റിലൂടെയാണ് വെങ്കട്ടരാമന്‍ പരിചയപ്പെടുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് രമണ വെങ്കട്ടരാമനെ കൂട്ടാതെ തിരിച്ചു പോവുകയായിരുന്നു.

ഈ സമയം ജോലി സ്ഥലത്തായിരുന്ന ഇയാള്‍ രമണയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായതോടെ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് 80000 രൂപയും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വെങ്കട്ടരാമന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

prp

Related posts

Leave a Reply

*