കല്യാണം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സ്വര്‍ണവുമായി ഭാര്യ മുങ്ങി

ചെന്നെെ: വിവാഹം കഴിഞ്ഞ് രണ്ടാ‌ഴ്‌ചക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സ്വര്‍ണവും പണവുമായി ഭാര്യ മുങ്ങി. ചെന്നെെയ്‌ക്ക് സമീപം വിള്ളിവാകത്താണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശിയും അനാഥയുമായ രമണയെ മാട്രിമോണിയല്‍ സെെറ്റിലൂടെയാണ് വെങ്കട്ടരാമന്‍ പരിചയപ്പെടുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വീട്ടില്‍ പോകണമെന്ന് പറഞ്ഞ് രമണ വെങ്കട്ടരാമനെ കൂട്ടാതെ തിരിച്ചു പോവുകയായിരുന്നു. ഈ സമയം ജോലി സ്ഥലത്തായിരുന്ന ഇയാള്‍ രമണയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായതോടെ വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് 80000 രൂപയും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വെങ്കട്ടരാമന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ […]

പെട്രോള്‍ പമ്പില്‍ യുവതിയെ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി 1 ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട്‌:ചാത്തമംഗലത്ത്‌ പെട്രോള്‍ പമ്പില്‍ തോക്ക്‌ ചൂണ്ടി ഭിഷണിപ്പെടുത്തി 1,08000 രൂപ കവര്‍ന്നു. കട്ടാങ്ങലുള്ള എ ഇ കെ പെട്രോള്‍ പമ്പിലാണ് ഹിന്ദി സംസാരിക്കുന്ന അക്രമി തോക്കു ചൂണ്ടി പണം കവര്‍ന്നത്. പമ്പുടമയായ യുവതി ബുധനാഴ്‌ച രാത്രി പമ്പ് അടയ്‌ക്കാന്‍ തുടങ്ങുമ്പോഴാണ്‌ മുഖംമൂടി ധരിച്ചയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്‌. ആ സമയം പമ്പിലെ സഹായി മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌.  ചില്ലറപൈസയടക്കം മോഷ്‌ടാവ്‌ കൊണ്ടുപോയതായി പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകളില്‍ പൊലീസ് പരിശോധന നടത്തി. ഇന്നലെ ജില്ലയില്‍ […]

രണ്ടു വര്‍ഷം മുമ്പ് തന്‍റെ പണം മോഷ്ടിച്ച കള്ളനെ കണ്ടക്ടര്‍ കുടുക്കിയത് സിനിമാ സ്റ്റൈലില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍ നടന്നത് പലര്‍ക്കും അവിശ്വസനീയമായി തന്നിയേക്കാവുന്ന ഒരു സംഭവമാണ്. രണ്ട് വര്‍ഷം മുമ്ബ് തന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചോടിയ കള്ളനെ സിനിമാ സ്റ്റൈലില്‍ കയ്യോടെ പിടികൂടിയിരിക്കുകയാണ് കണ്ടക്ടര്‍. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് രണ്ട് വര്‍ഷം മുമ്ബ് ജോലിക്കിടെ തന്നെ കബളിപ്പിച്ച്‌ 11,500 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കള്ളനെ തന്ത്രപൂര്‍വ്വം കുടുക്കിയത്. 2016 മാര്‍ച്ച്‌ 16നാണ് മോഷ്ടാവ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ പണം തട്ടി കടന്നത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ […]

നോട്ടടിക്കുന്ന പ്രസ്സില്‍ നിന്നും സൂപ്പര്‍വൈസര്‍ അടിച്ചുമാറ്റിയത് 90 ലക്ഷം രൂപ!

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്‍റെ സൂപ്പര്‍വൈസറാണ്  മനോഹര്‍ വര്‍മ്മ. നോട്ട് അസാധുവാക്കലിന് ശേഷം വന്‍ തുകയുടെ നോട്ടുകള്‍ പ്രിന്‍റ് ചെയ്തിരുന്നു, ഇതില്‍ ചെറിയ തെറ്റുകളുണ്ടായ നിരവധി നോട്ടുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. […]

മലപ്പുറത്ത് കനറാ ബാങ്കിന്‍റെ എ​.ടി​.എം ത​ക​ര്‍​ത്ത് മോ​ഷ​ണ ശ്ര​മം

മ​ല​പ്പു​റം: പാലക്കാട് – കോഴിക്കോട് ദേശീയപാതക്ക് സമീപം രാ​മ​പു​ര​ത്ത് കനറാ ബാങ്കിന്‍റെ എ​.ടി​.എം ത​ക​ര്‍​ത്ത് മോ​ഷ​ണ ശ്ര​മം. കാ​ന​റാ ബാ​ങ്കി​ന്‍റെ എ​.ടി​.എം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ലാണ് ക​ണ്ടെ​ത്തിയത്. എടിഎം പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. എടിഎം സെന്‍ററിലെ സിസിടിവികളില്‍ കരി ഓയില്‍ പുരട്ടിയാണ് മോഷണശ്രമം നടന്നിരിക്കുന്നത്  വാഹനം കെട്ടി വലിച്ച്‌ എ.ടി.എം മെഷിന്‍ കടത്തി കൊണ്ടു പോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രാമപുരത്തെ കരിമ്പക്കല്‍ കോംപ്ലക്സിലാണ് എ.ടി.എം […]