മലപ്പുറത്ത് കനറാ ബാങ്കിന്‍റെ എ​.ടി​.എം ത​ക​ര്‍​ത്ത് മോ​ഷ​ണ ശ്ര​മം

മ​ല​പ്പു​റം: പാലക്കാട് – കോഴിക്കോട് ദേശീയപാതക്ക് സമീപം രാ​മ​പു​ര​ത്ത് കനറാ ബാങ്കിന്‍റെ എ​.ടി​.എം ത​ക​ര്‍​ത്ത് മോ​ഷ​ണ ശ്ര​മം. കാ​ന​റാ ബാ​ങ്കി​ന്‍റെ എ​.ടി​.എം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ലാണ് ക​ണ്ടെ​ത്തിയത്.

എടിഎം പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. എടിഎം സെന്‍ററിലെ സിസിടിവികളില്‍ കരി ഓയില്‍ പുരട്ടിയാണ് മോഷണശ്രമം നടന്നിരിക്കുന്നത്  വാഹനം കെട്ടി വലിച്ച്‌ എ.ടി.എം മെഷിന്‍ കടത്തി കൊണ്ടു പോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

രാമപുരത്തെ കരിമ്പക്കല്‍ കോംപ്ലക്സിലാണ് എ.ടി.എം പ്രവര്‍ത്തിക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ എ.ടി.എം മുറിക്ക് മുന്നില്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട് കെട്ടിട ഉടമയെ വിവരം അറിയിക്കുകയും അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്നു ബാങ്ക് ജീവനക്കാരും പൊലീസും എത്തി പരിശോധിക്കുകയുമായിരുന്നു. എ.ടി.എമ്മിലെ കാമറയില്‍ കറുത്ത പെയ്ന്‍റ് സ്പ്രേ ചെയ്ത നിലയിലാണ് ഉള്ളത്.  അതിനാല്‍ മോഷ്ടാക്കളുടെ ചിത്രങ്ങള്‍ വ്യക്തമല്ല.

കഴിഞ്ഞദിവസം തേഞ്ഞിപ്പലത്തെ എസ്ബിഐ എടിഎമ്മിലും സമാനമായ രീതിയില്‍ മോഷണശ്രമം നടന്നിരുന്നു.

prp

Related posts

Leave a Reply

*