പെട്രോള്‍ പമ്പില്‍ യുവതിയെ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി 1 ലക്ഷം രൂപ കവര്‍ന്നു

കോഴിക്കോട്‌:ചാത്തമംഗലത്ത്‌ പെട്രോള്‍ പമ്പില്‍ തോക്ക്‌ ചൂണ്ടി ഭിഷണിപ്പെടുത്തി 1,08000 രൂപ കവര്‍ന്നു. കട്ടാങ്ങലുള്ള എ ഇ കെ പെട്രോള്‍ പമ്പിലാണ് ഹിന്ദി സംസാരിക്കുന്ന അക്രമി തോക്കു ചൂണ്ടി പണം കവര്‍ന്നത്.

പമ്പുടമയായ യുവതി ബുധനാഴ്‌ച രാത്രി പമ്പ് അടയ്‌ക്കാന്‍ തുടങ്ങുമ്പോഴാണ്‌ മുഖംമൂടി ധരിച്ചയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്‌. ആ സമയം പമ്പിലെ സഹായി മാത്രമാണ്‌ അവിടെ ഉണ്ടായിരുന്നത്‌.  ചില്ലറപൈസയടക്കം മോഷ്‌ടാവ്‌ കൊണ്ടുപോയതായി പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകളില്‍ പൊലീസ് പരിശോധന നടത്തി.

ഇന്നലെ ജില്ലയില്‍ പലയിടത്തും കനത്ത മഴയായതിനാല്‍ ഈ പ്രദേശത്ത്‌ വൈദ്യുതിയുണ്ടായിരുന്നില്ല.  പമ്പിലെ സിസിടിവി പഴയതായതിനാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

prp

Related posts

Leave a Reply

*