കുപ്പിവെള്ളം ആവശ്യസാധനങ്ങളുടെ പട്ടികയില്‍; വിലനിയന്ത്രണത്തിന് ഓര്‍ഡിനന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തും. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തും. കുപ്പിവെള്ളത്തിന്‍റെ വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ചു.

വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കും. കുപ്പിവെള്ള ഉല്‍പാദകരുമായുള്ള  ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയായി ഏകീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും കമ്പനികള്‍ ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കുപ്പിവെള്ളത്തിന് പല വിലകളാണ് ഈടാക്കുന്നത്. കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയുക ലക്ഷ്യമിട്ടാണ് വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത്.

prp

Related posts

Leave a Reply

*