ഹരിപ്പാട്: ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് യാത്രയിലും മറ്റും ദാഹമകറ്റാന്‍ നാം ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്. ശുദ്ധമെന്ന് കരുതി ഭീമമായ തുകക്ക് വാങ്ങുന്ന കുപ്പിവെള്ളമാണ് അത്ര ശുദ്ധമല്ലെന്ന് പുതിയ പഠനം തെളിയ്ക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധനയില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയിരുന്നു. രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലത്തിലെത്തിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയുമായി […]
Tag: mineral water price
ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം. നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാകും. പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ചില്ലുകുപ്പികളിലാണ് കുപ്പിവെള്ളം എത്തുക. പരിസ്ഥിതി നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തിനു നിരോധനമേർപ്പെടുത്തുന്നത്. ഇത് ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്ന ഉപയോഗവും നിരോധിച്ചു. ഇത് പ്രാബല്യത്തിലാക്കാന്‍ വിനോദസഞ്ചാര വകുപ്പിനും […]
കുപ്പിവെള്ളത്തിന് വില കുറച്ചതില്‍ കമ്പനികള്‍ പ്രധിഷേധത്തില്‍
തിരുവനന്തപുരം: കുപ്പിവെള്ളത്തിന് 13 രൂപയാക്കി കുറച്ച സംഭവത്തില്‍ പ്രതിഷേധവുമായി കമ്പനികള്‍ രംഗത്ത്. മിനറല്‍ വാട്ടറിന് ഉല്‍പാദന ചെലവ് കൂടുതലാണന്നും 13 രൂപ അംഗീകരിക്കാനാകില്ലെന്നും ഉയര്‍ത്തികാട്ടിയാണ് പ്രതിഷേധം നടത്തുന്നത്. ഇതോടെ വില പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കുപ്പിവെള്ള നിര്‍മാണകമ്പനികളുമായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നടത്തിയ ചര്‍ച്ചയിലാണ് വില 13 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യവകുപ്പ് ഇതിന്‍റെ കരട് വിജ്ഞാപനവും തയാറാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വന്‍കിട കമ്പനികള്‍ തയാറല്ല. സാധാരണ കുപ്പിവെള്ളവും മിനറല്‍ വാട്ടറും രണ്ടാണന്നാണ് […]
കുപ്പിവെള്ളം ആവശ്യസാധനങ്ങളുടെ പട്ടികയില്‍; വിലനിയന്ത്രണത്തിന് ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തും. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍പ്പെടുത്തും. കുപ്പിവെള്ളത്തിന്‍റെ വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ചു. വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കും. കുപ്പിവെള്ള ഉല്‍പാദകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയായി ഏകീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതാനും കമ്പനികള്‍ ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കുപ്പിവെള്ളത്തിന് പല വിലകളാണ് ഈടാക്കുന്നത്. കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയുക ലക്ഷ്യമിട്ടാണ് വില […]



