കുപ്പിവെള്ളത്തിന് വില കുറച്ചതില്‍ കമ്പനികള്‍ പ്രധിഷേധത്തില്‍

തിരുവനന്തപുരം: കുപ്പിവെള്ളത്തിന് 13 രൂപയാക്കി കുറച്ച സംഭവത്തില്‍ പ്രതിഷേധവുമായി കമ്പനികള്‍ രംഗത്ത്. മിനറല്‍ വാട്ടറിന് ഉല്‍പാദന ചെലവ് കൂടുതലാണന്നും 13 രൂപ അംഗീകരിക്കാനാകില്ലെന്നും ഉയര്‍ത്തികാട്ടിയാണ് പ്രതിഷേധം നടത്തുന്നത്. ഇതോടെ വില പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

കുപ്പിവെള്ള നിര്‍മാണകമ്പനികളുമായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നടത്തിയ ചര്‍ച്ചയിലാണ് വില 13 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യവകുപ്പ് ഇതിന്‍റെ കരട് വിജ്ഞാപനവും തയാറാക്കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വന്‍കിട കമ്പനികള്‍ തയാറല്ല. സാധാരണ കുപ്പിവെള്ളവും മിനറല്‍ വാട്ടറും രണ്ടാണന്നാണ് കമ്പനികള്‍ പറയുന്നു. വെള്ളം ശുദ്ധമാക്കി കുപ്പിയില്‍ നിറച്ചുകൊടുക്കുകയാണ് സാധാരണ കമ്പ നികള്‍ ചെയ്യുന്നത്. എന്നാല്‍ ആവശ്യമായ മിനറലുകള്‍ചേര്‍ത്ത് വെള്ളത്തിന്‍റെ ഗുണം വര്‍ധിപ്പിച്ചാണ് തങ്ങള്‍ വില്‍ക്കുന്നതെന്നാണ് വന്‍കിട കമ്പനികള്‍ അവകാശപ്പെടുന്നത്.

അതേസമയം,ഉല്‍പാദനചെലവ് കൂടുതലായ മിനറല്‍ വാട്ടറിനും സാധാ കുപ്പിവെള്ളത്തിനും ഒരേ വില നിശ്ചയിക്കുന്നത് ന്യായീകരിക്കാനാകില്ല. 13 രൂപയാക്കിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയുള്ളതിനാല്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ട് വില നിശ്ചയിച്ചാല്‍ മതിയെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ ഇപ്പോഴത്തെ തീരുമാനം. വില പുനര്‍നിര്‍ണയിക്കാന്‍ ഭക്ഷ്യവകുപ്പിലെ നിയമ ഉദ്യോഗസ്ഥന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

prp

Related posts

Leave a Reply

*