വിഴിഞ്ഞത്ത്‌ സ്‌കൂള്‍ ബസ്‌ കനാലിലേക്ക്‌ മറിഞ്ഞു; 12 കുട്ടികള്‍ക്ക്‌ പരിക്ക്‌

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്കും 12 കുട്ടികള്‍ക്കും പരുക്ക്. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് സൂചന.

ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. പട്ടം താണുപിള്ള മെമ്മേറിയല്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച്‌ പോകാന്‍ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. ബസ് തല കീഴായി കനാലിലേക്ക് മറിയുകയായിരുന്നു.

കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

prp

Related posts

Leave a Reply

*