രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ഒരുങ്ങിയവരെ ഞാനാണ് തടഞ്ഞത്; പ്രസ്താവന തിരുത്തി രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട:  ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നുവെന്ന പ്രസ്താവന തിരുത്തി രാഹുല്‍ ഈശ്വര്‍. യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറായിരുന്ന ആളുകളെ താന്‍ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഗാന്ധി മാര്‍ഗ്ഗം കൈവിടരുതെന്നാണ് അവരോട് പറഞ്ഞതെന്നും രാഹുല്‍ പറയുന്നു.

പിണറായി വിജയന്‍റെ പോലീസ് പരാജയപ്പെട്ടത് അയ്യപ്പനോടാണ്. അതിനാല്‍ ഒരു ഈഗോ ഇഷ്യുവായി ഇതിനെ കാണരുതെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ശക്തനായ മുഖ്യമന്ത്രി പരാജയം മറച്ചു വക്കാനാണ് ഇപ്പോള്‍ പ്രകോപനപരമായി സംസാരിക്കുന്നത്. സവര്‍ണ അവര്‍ണ പോരുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്. വിശ്വാസികളുടെ വികാരം കാണാതെ പോകരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് നടതുറക്കുമ്പോള്‍ ഞങ്ങള്‍ അവിടെയുണ്ടാകുമെന്നും രാഹുല്‍ വെല്ലുവിളിയായി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും രാഹുല്‍ ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു. നേരത്തെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്ലാന്‍ബി രക്തം ചീന്തലായിരുന്നുവെന്നും മൂന്നു ദിവസം നട അടച്ചിടാന്‍ ഇതു മതിയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ നിലപാട് തിരുത്തി രാഹുലെത്തിയത് .

prp

Related posts

Leave a Reply

*