ചാനല്‍ ചര്‍ച്ചയില്‍ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെപ്പോലെ; രാഹുല്‍ ഈശ്വറിനെ ട്രോളി ശാരദക്കുട്ടി

തൃശ്ശൂര്‍: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുമായി രംഗത്തുളളയാളാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്‍റെ ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ചുകൊണ്ടുള്ള എഴുത്തുകാരി ശാദരക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്.

എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഡിത്തം മാത്രം പറഞ്ഞിട്ട് മറ്റൊരാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരല്‍ നീട്ടി അക്ഷമനാകുന്ന രാഹുലിനെ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനെപ്പോലെയാണ് എനിക്ക് തോന്നുന്നതെന്ന് ശാരദക്കുട്ടി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാള്‍ സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോള്‍ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനെന്നാണ് എനിക്കു തോന്നുന്നത്..

‘അഭിലാഷിനേക്കാള്‍ മുന്നേ നാഷണല്‍ ചാനലുകളില്‍ വരെ ചര്‍ച്ച ചെയ്ത് തഴക്കവും പഴക്കവും’ വന്നിട്ടും ഈ പയ്യനെന്താ വളര്‍ച്ചയെത്താത്തത്?

prp

Related posts

Leave a Reply

*