ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ജയാരവത്തോടെ സ്വീകരിക്കണം: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെതിരിച്ചുവരവിന് വേണ്ടി ഓരോ ഇന്ത്യക്കാരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍.

പാക്കിസ്ഥാന്‍റെ കൈയിലകപ്പെട്ടപ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്തി ശത്രു രാജ്യത്തിന് മറുപടി നല്‍കിയ അദ്ദേഹം ഓരോ ഇന്ത്യക്കാരനും ആവേശവും ഊര്‍ജവുമാണ് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.

” ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ഇരുകയ്യും നീട്ടി ജയാരവത്തോടെ സ്വീകരിക്കേണ്ടതാണ്. തന്‍റെ ഉദ്യമത്തില്‍ അദ്ദേഹം വിജയിച്ചു. പാക്കിസ്ഥാനികളോട് ധൈര്യപൂര്‍വ്വം അദ്ദേഹം മറുപടി നല്‍കി. മാതാവും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണെന്നാണ് പറയുന്നത്. ആ മാതൃഭൂമിയിലേക്ക് തിരിച്ചുവരുന്ന അഭിനന്ദനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും എല്ലാ സൈനികര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു”- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*