റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു

ലാഹോര്‍: റാവല്‍പിണ്ടിയില്‍ നിന്നും അഭിനന്ദനെ ലാഹോറിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുവരും. കൈമാറ്റ രേഖയില്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചു. അഭിനന്ദനെ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും. വ്യോമസേന ഗ്രൂപ്പ് കമാണ്ടര്‍ ജെ.ഡി കുര്യന്‍ അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന സംഘം അട്ടാരിയിലെത്തി. മൂന്ന് ദിവസം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് എത്തുന്ന വിംങ് കമാന്‍ഡ‍ര്‍ക്കായി വാഗാ അതിര്‍ത്തിയില്‍ വന്‍ സ്വീകരണ ചടങ്ങാണ് ഒരുക്കിയിട്ടുള്ളത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്‍ഡറെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. […]

ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ജയാരവത്തോടെ സ്വീകരിക്കണം: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെതിരിച്ചുവരവിന് വേണ്ടി ഓരോ ഇന്ത്യക്കാരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. പാക്കിസ്ഥാന്‍റെ കൈയിലകപ്പെട്ടപ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്തി ശത്രു രാജ്യത്തിന് മറുപടി നല്‍കിയ അദ്ദേഹം ഓരോ ഇന്ത്യക്കാരനും ആവേശവും ഊര്‍ജവുമാണ് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. ” ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ഇരുകയ്യും നീട്ടി ജയാരവത്തോടെ സ്വീകരിക്കേണ്ടതാണ്. തന്‍റെ ഉദ്യമത്തില്‍ അദ്ദേഹം വിജയിച്ചു. പാക്കിസ്ഥാനികളോട് ധൈര്യപൂര്‍വ്വം അദ്ദേഹം മറുപടി നല്‍കി. മാതാവും മാതൃഭൂമിയും […]

പാക്കിസ്ഥാന്‍ പിടിയിലായ അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും; വാഗ അതിര്‍ത്തി വഴി എത്തുന്ന കമാന്‍ഡറിനെ സൈനികര്‍ സ്വീകരിക്കും

ലാഹോര്‍: വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്. റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം […]

അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനു കേന്ദ്ര നിര്‍ദേശം. അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണ് യൂട്യൂബിനോട് കേന്ദ്ര നിര്‍ദേശിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തന്‍റെ നിര്‍ദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയമാണ് യൂട്യൂബിനു നിര്‍ദേശം നല്‍കിയത്. അതേസമയം, അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വീഡിയോകളാണു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജയ്‌ഷെ മുഹമ്മദിന്‍റെ ഭീകര കേന്ദ്രം ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാക്ക് വ്യോമസേന ബുധനാഴ്ച നിയന്ത്രണരേഖ […]

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ നാളെ തന്നെ ഇന്ത്യയെ തിരികെ ഏല്‍പിക്കുമെന്ന് പാക്കിസ്ഥാന്‍. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്നെയാണ് സ്ഥിരീകരിക്കുന്നത്. ഇന്ത്യന്‍ പൈലറ്റിനെ വച്ച്‌ വിലപേശാന്‍ പാക്കിസ്ഥാന്‍ അവസാന ശ്രമവും നടത്തി നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് തിരിച്ചേല്‍പിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കുന്നത്.

പാക്കിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ അപമാനിച്ച് പാക് നടി; ചുട്ട മറുപടി നല്‍കി ബോളിവുഡ് നടിയും

മുംബൈ: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിന് പിന്നാലെ ഇതേചൊല്ലിയുള്ള വാക് പോര് സിനിമാമേഖലയിലേക്കും. ഈ വിഷയത്തെ ചൊല്ലി ഇന്ത്യ- പാക് നടിമാരാണ് ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ പൈലറ്റിന് നല്ല സ്വീകരണം നല്‍കുമെന്ന പാക് നടി വീണാ മാലികിന്‍റെ ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്. ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. ”വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ […]

പാകിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദ്ദം; ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ ഉടന്‍ മോചിപ്പിക്കും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ ഉടന്‍ പാകിസ്ഥാന്‍ കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്. എം. ഖുറേഷി പ്രതികരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകര്‍ന്ന് ഇന്ത്യന്‍ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്. ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡറായ അഭിനന്ദ് പിടിയിലായയുടനെ പൈലറ്റിനെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ […]