അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനു കേന്ദ്ര നിര്‍ദേശം. അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണ് യൂട്യൂബിനോട് കേന്ദ്ര നിര്‍ദേശിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തന്‍റെ നിര്‍ദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയമാണ് യൂട്യൂബിനു നിര്‍ദേശം നല്‍കിയത്. അതേസമയം, അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വീഡിയോകളാണു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ജയ്‌ഷെ മുഹമ്മദിന്‍റെ ഭീകര കേന്ദ്രം ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയില്‍ പ്രതിഷേധിച്ച് പാക്ക് വ്യോമസേന ബുധനാഴ്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ വ്യോമ മേഖലയില്‍ പ്രവേശിച്ചിരുന്നു. ഈ വിമാനങ്ങളെ തുരത്തിയോടിച്ച മിഗ് 21 ന്‍റെ പൈലറ്റായിരുന്നു അഭിനന്ദന്‍ വര്‍ധമാന്‍. ഇദ്ദേഹത്തെ പിടികൂടുന്നതും മര്‍ദിക്കുന്നതും മറ്റുമായി നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു.

prp

Related posts

Leave a Reply

*