ഡല്‍ഹി മെട്രോ നിരക്ക് വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: വര്‍ധിച്ച ഡല്‍ഹി മെട്രോ ചാര്‍ജ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രണ്ട് കിലോമീറ്ററിലധികമുള്ള ദൂരത്തിനാണ് ചാര്‍ജ് വര്‍ധന. ഇതോടെ മെട്രോ യാത്ര ഉപേക്ഷിച്ച്‌ ബസിനെ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് സ്ഥിരം യാത്രക്കാര്‍.

ആറ് മാസത്തിനിടെ രണ്ട് തവണയാണ്  മെട്രോ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന  ഡല്‍ഹി സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയാണ് കേന്ദ്രം ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കില്‍ മെട്രോയില്‍ ഒരു തവണ യാത്ര ചെയ്യുന്ന തുക കൊണ്ട്  ബസില്‍ രണ്ട് തവണ യാത്ര ചെയ്യാമെന്നതിനാല്‍ ബസിനെ ആശ്രയിക്കാനാണ് യാത്രക്കാരുടെ തീരുമാനം.

prp

Related posts

Leave a Reply

*