ശമ്പള വര്‍ധന; മെട്രോ ജീവനക്കാര്‍ സമരത്തിലേക്ക്

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡല്‍ഹില്‍ മെട്രോ റെയില്‍വെ ഉദ്ദ്യേഗസ്ഥര്‍ വീണ്ടും സമരത്തിലേക്ക്. ശനിയാഴ്ച ആരംഭിക്കുന്ന സമരത്തില്‍ മെട്രോ റെയില്‍വെയിലെ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ ചെയ്യുന്നവര്‍, ടെക്‌നിക്കല്‍ ഉദ്യോഗസ്ഥര്‍, നോണ്‍ എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥരായ 9000 പേരടക്കം പങ്കെടുക്കുമെന്നാണ് സൂചന. ശമ്പള വര്‍ധന അടക്കം എട്ടു വിഷയങ്ങളിലുള്ള ആവശ്യങ്ങള്‍ ജീവനക്കാരുടെ സംഘടന കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം നിലപാട് അറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരും ജീവനക്കാരും സമരത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് […]

ഹോളി: ഉച്ചയ്ക്ക് രണ്ടര വരെ മെട്രോ സര്‍വീസ് നടത്തില്ല

ന്യൂഡല്‍ഹി: ഹോളി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ഡല്‍ഹി മെട്രോ രാവിലെ സര്‍വീസ് നടത്തില്ല. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ സര്‍വീസ് പുനരാരാംഭിക്കുമെന്ന് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡല്‍ഹി മെട്രോയുടെ ഒരു ലൈനിലും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര വരെ സര്‍വീസ് ഉണ്ടായിരിക്കില്ല. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. പരസ്പരം നിറം പുരട്ടിയാണ് ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. നിറം പുരട്ടുന്നത് വഴി ശത്രുത അകലുമെന്നാണ് വിശ്വാസം.

ഡല്‍ഹി മെട്രോ നിരക്ക് വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: വര്‍ധിച്ച ഡല്‍ഹി മെട്രോ ചാര്‍ജ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രണ്ട് കിലോമീറ്ററിലധികമുള്ള ദൂരത്തിനാണ് ചാര്‍ജ് വര്‍ധന. ഇതോടെ മെട്രോ യാത്ര ഉപേക്ഷിച്ച്‌ ബസിനെ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് സ്ഥിരം യാത്രക്കാര്‍. ആറ് മാസത്തിനിടെ രണ്ട് തവണയാണ്  മെട്രോ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന  ഡല്‍ഹി സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയാണ് കേന്ദ്രം ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കില്‍ മെട്രോയില്‍ ഒരു തവണ യാത്ര ചെയ്യുന്ന തുക കൊണ്ട്  ബസില്‍ രണ്ട് തവണ യാത്ര ചെയ്യാമെന്നതിനാല്‍ ബസിനെ ആശ്രയിക്കാനാണ് യാത്രക്കാരുടെ […]