ന്യൂഡല്‍ഹി: ഹോളി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ഡല്‍ഹി മെട്രോ രാവിലെ സര്‍വീസ് നടത്തില്ല. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ സര്‍വീസ് പുനരാരാംഭിക്കുമെന്ന് ഡല്‍ഹി മെട്രോ കോര്പ്പറേഷന് അറിയിച്ചു.
ഡല്‍ഹി മെട്രോയുടെ ഒരു ലൈനിലും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര വരെ സര്‍വീസ് ഉണ്ടായിരിക്കില്ല. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി.
പരസ്പരം നിറം പുരട്ടിയാണ് ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. നിറം പുരട്ടുന്നത് വഴി ശത്രുത അകലുമെന്നാണ് വിശ്വാസം.

