ചിക്കനും പാലും ഒന്നിച്ച്‌​ കഴിക്കാമോ?

ഒരു ഗ്ലാസ്​ പാല്‍ കുടിക്കുന്നത്​ ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മു​തലുള്ള പോഷകഹാര ശീലങ്ങളില്‍പെട്ടതാണ്​. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു.

പ്രോട്ടീന്‍, കാര്‍ബോ ഹൈ​ഡ്രേറ്റ്​, കൊഴുപ്പ്​, ഫൈബര്‍ ഇരുമ്ബ്​ തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലില്‍ അടങ്ങിയിട്ടുണ്ട്​. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം സംബന്ധിച്ച്‌​ പലരും ബോധവാന്‍മാരല്ല. മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കരുതെന്ന്​ പറയാറുണ്ട്​.

 

 

ഇതുപോലെ തന്നെ ഭക്ഷണക്രമത്തില്‍ പ്രശ്​നം ഉണ്ടാക്കുന്നതാണ്​ കോഴിയിറച്ചി വിഭവങ്ങള്‍ക്കൊപ്പം പാല്‍ കഴിക്കുന്നതെന്നും പറയാറുണ്ട്​. ഇവ വെള്ളപ്പാണ്ടിന്​ കാരണമാകുമെന്നും പറയാറുണ്ട്​. ഇൗ നിര്‍ദേശത്തിന്​ പിന്നിലെ യാഥാര്‍ഥ്യമെന്താണ്​?

മെലാനിന്‍റെ കുറവാണ്​ പ്രാഥമികമായി വെള്ളപ്പാണ്ടിനുള്ള കാരണം. ശരീരത്തിലെ മെലാനൊസൈറ്റ്​സ്​ പ്രവര്‍ത്തനം നിലക്കുമ്പോള്‍ ആണ്​ വെള്ള അടയാളങ്ങള്‍ രൂപപ്പെടുന്നത്​. ചര്‍മത്തിലെ മെലാനിനെ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളാണ്​ മെലാനോ സൈറ്റ്​സ്​. ഇവയാണ്​ ചര്‍മത്തിന്​ നിറം നല്‍കുന്നത്​. ശരീരത്തിലെ ആന്‍റിബോഡീസ്​ ലിംഫോസൈറ്റ്​സ്​ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒാ​ട്ടോ ഇമ്യൂണ്‍ തകരാറാണ്​ ശരീരത്തില്‍ ഇൗ അവസ്​ഥ സൃഷ്​ടിക്കുന്നതെന്ന്​ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്​. എന്നാല്‍ കോഴി ഇറച്ചി വിഭവങ്ങള്‍ക്ക്​ ശേഷം പാല്‍ കുടിക്കുന്നതും ശരീരത്തില്‍ വെള്ളപാടുകള്‍ ഉണ്ടാകുന്നതും തമ്മില്‍ ബന്ധപ്പെടുത്താവുന്ന ശാസ്​ത്രീയ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഏതാനും വര്‍ഷങ്ങള്‍ക്ക്​ മുമ്പ്​ മത്സ്യവും പാലും ഒന്നിച്ച്‌​ കഴിക്കുന്നത്​ സംബന്ധിച്ച്‌​ വിവാദമുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കല്‍തലത്തില്‍ ഇക്കാര്യത്തില്‍ ഒന്നും തെളിയിക്കാനായിട്ടില്ല. കോഴി ഇറച്ചിയുടെ കാര്യത്തിലും ഇതുതന്നെയാണ്​ സ്​ഥിതി. എന്നാല്‍ ഇൗ ഭക്ഷണങ്ങള്‍ക്കിടയില്‍ ചെറിയ ഇടവേള നല്‍കുന്നത്​ നല്ലതാണെന്ന്​ ഉപദേശിക്കുന്ന വിദഗ്​ദരുമുണ്ട്​. അമിതമായ അളവിലെ പ്രോട്ടീന്‍ യൂറിക്​ ആസിഡിന്‍റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വഴിവെക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്​ തന്നെ അരമണിക്കൂര്‍ ഇടവേള നല്ലതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

prp

Related posts

Leave a Reply

*