ഉയരങ്ങളിലേക്ക് പറന്നുയരാന്‍ ‘വിമാനം’ എത്തുന്നു…. പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എന്ന് നിന്‍റെ മൊയ്തീന് ശേഷം മറ്റൊരു ജീവിത കഥ കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാന്‍  പൃഥ്വിരാജ്  വരികയാണ്.  വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഒരുങ്ങുന്ന ‘വിമാന’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരന്‍ സജി തോമസ് ആയാണ് പൃഥ്വി അഭിനയിക്കുന്നത്.  നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആകാശദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ചിത്രമായിരിക്കും വിമാനം. മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്നച്ചിറകുകളില്‍ പറന്ന മനുഷ്യന്‍റെ  കഥയാണ് ഇതില്‍  പറയുന്നത്. പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ , അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍.

വൈകല്യങ്ങള്‍ മറികടന്ന് ജീവിതവിജയം സ്വന്തമാക്കിയ ഒമ്പത് ഹീറോകളെ മുമ്പ് ബോളീവുഡ്താരം ഹൃത്വിക് റോഷന്‍ ഡിസ്കവറി ചാനലിലെ പരിപാടിയിലൂടെ അവതരിപ്പിച്ചിരുന്നു. അതിലൊരാള്‍ സജി തോമസായിരുന്നു.

നാട്ടിലെ റബ്ബര്‍ തോട്ടത്തില്‍ കീടനാശിനി  തളിക്കാനെത്തിയ ചെറു ഹെലികോപ്ടര്‍ കണ്ടാണ് സജി ആകാശസ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ദാരിദ്ര്യം കാരണം ഏഴാം തരത്തില്‍ പഠനം ഉപേക്ഷിച്ച സജി മഹാഗണിപ്പലകയും മോട്ടോര്‍ബൈക്കിന്‍റെ എന്‍ജിനും ഉപയോഗിച്ചാണ് വിമാനമുണ്ടാക്കിപ്പറത്തിയത്. പുതിയ സിനിമയ്ക്കുവേണ്ടിയും സജി മൂന്നു  വിമാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*