പൈപ്പിന്‍ ചുവട്ടില്‍ പ്രണയം തളിരിടുന്നു

ദൃശ്യം എന്ന സിനിമയിലൂടെ  മോഹന്‍ലാലിന്‍റെ  സഹായിയായി ശ്രദ്ധ നേടിയ നീരജ്മാധവ്   മലയാളികളുടെ പ്രിയ താരമായി   മാറിയിരിക്കുകയാണ്.  ഇപ്പോഴിതാ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയാണ് നീരജ്.  നവാഗതനായ ഡൊവിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റീബാ ജോണാണ് ചിത്രത്തിലെ നായികയാകുന്നത്. അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്നിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐശ്വര്യ സ്നേഹ മൂവീസിന്‍റെ  ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

           ചിത്രത്തിന്‍റെ തിരക്കഥ ഡൊവിനും ആന്‍റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പവി കെ.പവന്‍ ആണ് ഛായാഗ്രഹണം.  സംഗീതം ബിജിബാല്‍.   കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

 

 

 

 

 

 

prp

Related posts

Leave a Reply

*