ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് വിളിച്ച കാളിദാസിന് മറുപടിയുമായി നീരജ്

നീരജ് മാധവിന്‍റെ ചിത്രത്തിന് കാളിദാസ് നല്‍കിയ കമന്‍റ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിവാഹ ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍ നീരജ് മാധവ്. പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ക്കിടയിലുള്ള ഒരു ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് രസകരമായ ഒരു കമന്‍റുമായി കാളിദാസ് ജയറാം എത്തി. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്ന് കാളിദാസ് കമന്‍റ് ചെയ്തപ്പോള്‍ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ, ഞാന്‍ ഇട്ടോളാം എന്ന് നീരജ് മാധവ് മറുപടിയും നല്‍കി. പിക്‌സീറോ പ്രൊഡക്ഷന്‍സിന്‍റെ […]

വിവാഹവേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി നീരജ്- VIDEO

യുവ നടന്‍ നീരജ് മാധവിന്‍റെ വിവാഹത്തിന്‍റെ ആഘോഷത്തിലായിരുന്നു ചലച്ചിത്ര ലോകം ക‍ഴിഞ്ഞ ദിവസങ്ങളില്‍. ആരാധകരും യുവനടന്‍റെ വിവാഹം ആവേഷപൂര്‍വ്വം സ്വീകരിച്ചു. കോഴിക്കോട് നടന്ന ചടങ്ങില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ദീപ്തിയുടെ കഴുത്തിലാണ് നീരജ് താലി ചാര്‍ത്തിയത്. കാരപ്പറമ്പ് സ്വദേശിയാണ് ദീപ്തി. വിവാഹത്തിരക്കിനിടയില്‍ നവവദുവിന്‍റെ കൈപിടിച്ചുള്ള നീരജിന്‍റെ തകര്‍പ്പന്‍ ഡാന്‍സിന്‍റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ദീപ്തിയ്ക്കൊപ്പമുള്ള നീരജിന്‍റെ ചുവടുകള്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കോഴിക്കോട് തിരുവണ്ണൂര്‍ കീഴേറ്റത്തില്ലം, ഡോക്ടര്‍ കെ മാധവന്റേയും ലതയുടേയും മകനാണ് നീരജ്. […]

ബിജു മേനോനും  നീരജും ഒന്നിക്കുന്ന മുഴുനീള എന്‍റര്‍ടെയ്ന്‍മെന്‍റ് ചിത്രം ‘റോസാപ്പൂ’വിന്‍റെ ടീസര്‍ പുറത്ത്

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘റോസാപ്പൂ’ നീരജ് മാധവും  ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ കിടിലന്‍ ടീസര്‍ പുറത്തെത്തി. തമിഴ്നടി അഞ്ജലി, കന്നടതാരം ശില്‍പ്പ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സൌബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ സലീം കുമാര്‍, അലന്‍സിയര്‍, വിജയരാഘവന്‍ തുടങ്ങിയവരും  പ്രധാന വേഷങ്ങളിലെത്തുന്നു. എ.ബി .സി.ഡി എന്ന ചിത്രത്തിനുശേഷം തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് റോസാപ്പൂ. സന്തോഷ്‌ ഏച്ചിക്കാനം ആണ് സംഭാഷണം. മുഴുനീള എന്‍റര്‍ടെയ്നെര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം […]

‘പൈപ്പിന്‍ ചുവട്ടിലെ പ്രണയ’ത്തിലെ ആദ്യ ഗാനം പുറത്തെത്തി

മലയാളത്തിന്‍റെ  യുവതാരം നീരജ് മാധവ് നായകനായെത്തുന്ന ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയ’ത്തിലെ ആദ്യ ഗാനം എത്തി.  നവാഗതനായ ഡൊവിന്‍ ഡിസില്‍വ  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീബാ ജോണാണ് നായിക. കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്നിഖാന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഐശ്വര്യ സ്നേഹ മൂവീസിന്‍റെ  ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഡൊവിനും ആന്‍റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പവി […]

പൈപ്പിന്‍ ചുവട്ടില്‍ പ്രണയം തളിരിടുന്നു

ദൃശ്യം എന്ന സിനിമയിലൂടെ  മോഹന്‍ലാലിന്‍റെ  സഹായിയായി ശ്രദ്ധ നേടിയ നീരജ്മാധവ്   മലയാളികളുടെ പ്രിയ താരമായി   മാറിയിരിക്കുകയാണ്.  ഇപ്പോഴിതാ ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുകയാണ് നീരജ്.  നവാഗതനായ ഡൊവിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീബാ ജോണാണ് ചിത്രത്തിലെ നായികയാകുന്നത്. അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്നിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐശ്വര്യ സ്നേഹ മൂവീസിന്‍റെ  ബാനറില്‍ വിജയകുമാര്‍ […]