ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് വിളിച്ച കാളിദാസിന് മറുപടിയുമായി നീരജ്

നീരജ് മാധവിന്‍റെ ചിത്രത്തിന് കാളിദാസ് നല്‍കിയ കമന്‍റ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിവാഹ ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍ നീരജ് മാധവ്. പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ക്കിടയിലുള്ള ഒരു ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ചിത്രത്തിന് രസകരമായ ഒരു കമന്‍റുമായി കാളിദാസ് ജയറാം എത്തി. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്ന് കാളിദാസ് കമന്‍റ് ചെയ്തപ്പോള്‍ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ, ഞാന്‍ ഇട്ടോളാം എന്ന് നീരജ് മാധവ് മറുപടിയും നല്‍കി.

പിക്‌സീറോ പ്രൊഡക്ഷന്‍സിന്‍റെ നിര്‍മാണത്തില്‍ നവാഗതനായ രജീഷ് ലാല്‍ വംശ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക ആണ് നീരജ് മാധവിന്‍റെ പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡിയാണ് കാളിദാസിന്‍റെ  റിലീസിനൊരുങ്ങുന്ന സിനിമ.

prp

Related posts

Leave a Reply

*