‘പൈപ്പിന്‍ ചുവട്ടിലെ പ്രണയ’ത്തിലെ ആദ്യ ഗാനം പുറത്തെത്തി

മലയാളത്തിന്‍റെ  യുവതാരം നീരജ് മാധവ് നായകനായെത്തുന്ന ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയ’ത്തിലെ ആദ്യ ഗാനം എത്തി.  നവാഗതനായ ഡൊവിന്‍ ഡിസില്‍വ  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീബാ ജോണാണ് നായിക.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്നിഖാന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഐശ്വര്യ സ്നേഹ മൂവീസിന്‍റെ  ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഡൊവിനും ആന്‍റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പവി കെ.പവന്‍ ആണ് ഛായാഗ്രഹണം.  സംഗീതം ബിജിബാല്‍.

prp

Related posts

Leave a Reply

*