പ​ദ്​​മാ​വ​തിയുടെ റിലീസ് നീട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി

ന്യൂഡല്‍ഹി: സ​ഞ്​​ജ​യ്​​ ലീ​ലാ ബ​ന്‍​സാ​ലി​ ചി​ത്രം ‘പ​ദ്​​മാ​വ​തി’യുടെ റിലീസ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ചിത്രം റിലീസ് ചെയ്യരുതെന്നും  അത്  രാജ്പുത് സമുദായത്തിന്‍റെ വികാരം വ്രണപ്പെടുന്നതിനും    സംഘര്‍ഷമുണ്ടാകുന്നതിനും കാരണമാകുമെന്നും  ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഐ.കെ ജഡേജയ വ്യക്തമാക്കി.

പദ്മാവതി ചിത്രം നിരോധിക്കുകയോ റിലീസിങ്ങ് നീട്ടുകയോ വേണമെന്ന് അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച്‌ ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്നിക്കിരയാക്കിയത് വിവാദമായിരുന്നു.

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ദ്​​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

prp

Related posts

Leave a Reply

*