താരന്‍ വില്ലനാകുന്നുവോ…. കാരണങ്ങള്‍ ഇതാണ്

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. താരനെ പ്രതിരോധിക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. ചില കാരണങ്ങളെ നമ്മള്‍ നിസ്സാരമായി വിടുന്നതാണ് പലപ്പോഴും താരന്‍ വര്‍ദ്ധിക്കാന്‍ ഇടയാവുന്നത്.

തലയോട്ടിയില്‍ വരള്‍ച്ചയുണ്ടെങ്കില്‍ അത് പല തരത്തിലുള്ള താരന് അനുകൂലമായി മാറുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. താരന്‍ വര്‍ദ്ധിക്കാന്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും കാരണമായേക്കാം എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

വൃത്തിയില്ലായ്മ മൂലവും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.  തലയിലെ  മൃതകോശങ്ങളും താരന് പലപ്പോഴും കാരണമാകും. അതിനാല്‍ തലയോട്ടി എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശ്രദ്ധയില്ലാതെ ചീപ്പ് ഉപയോഗിക്കുന്നതും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പലപ്പോഴും താരന്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. താരനുള്ള വ്യക്തികള്‍ ഉപയോഗിക്കുന്ന ചീര്‍പ്പുകള്‍ ഉപയോഗിക്കാതിരിക്കാനും ഓരോ ഉപയോഗത്തിന് ശേഷവും അവ വൃത്തിയാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

തലയോട്ടിയില്‍ അനുഭവപ്പെടുന്ന  ചൊറിച്ചിലും  പലപ്പോഴും  വില്ലനാവാറുണ്ട്. ഇത് ചിലപ്പോള്‍ താരന്‍റെ തുടക്കമാവാം.  തലയിലുണ്ടാവുന്ന മുറിവും ഇക്കാര്യത്തില്‍ പ്രശ്നക്കാരനാണ്.  മരുന്നുകളുടെ അമിതമായ ഉപയോഗവും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതും  താരനു കാരണമായേക്കാം.

വിട്ടുമാറാതെയുള്ള താരന്‍റെ  പ്രശ്നം നിങ്ങളിലുണ്ടെങ്കില്‍ നല്ലൊരു ത്വക്ക് രോഗ വിദഗ്ധനെ കാണുന്നതാണ് നല്ലത്…. താരന്‍ വില്ലനാകുന്നതിനു മുമ്പ് മുന്‍കൂട്ടി ചികിത്സ തേടാം.

prp

Leave a Reply

*