ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു

മുംബൈ: ടാറ്റ സണ്‍സിന്‍റെ  സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കും.

കുറച്ചുപേര്‍ക്ക് ടാറ്റ സണ്‍സിന്‍റെ  തന്നെ മറ്റ് കമ്പനികളില്‍ തൊഴില്‍ നല്‍കും.  മറ്റ് ജോലികള്‍ക്ക് പ്രാപ്തിയുള്ളവരെയാണ് വിവിധ കമ്പനികളിലായി നിയമിക്കുക. കടബാധ്യതയിലായ കമ്പനി ഉടനെതന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണറിയുന്നത്.

ഇപ്പോള്‍തന്നെ പിരിഞ്ഞുപോകുകയാണെങ്കില്‍ സാമ്പത്തിക  വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ    ശമ്പളം കൂടി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2017 മാര്‍ച്ച്‌ 31ലെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം  5,101  ജീവക്കാരാണ് കമ്പനിയിലുള്ളത് ഒരു കോടി രൂപവരെയാണ് സര്‍ക്കിള്‍ ഹെഡുകള്‍ക്ക് നല്‍കിവന്നിരുന്ന ശമ്പളം.

ടാറ്റ ഗ്രൂപ്പിന്‍റെ  149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വലിയ കമ്പനി പൂട്ടുന്നത്.

 

prp

Leave a Reply

*