പ്രേമത്തിലെ നായികമാര്‍ വീണ്ടുമെത്തുന്നു; ഇത്തവണ ധനുഷിനെ പ്രണയിക്കാന്‍….

മലയാളികളുടെ  മനസ്സില്‍ പ്രണയത്തിന്‍റെ ചിത്രശലഭങ്ങള്‍ സമ്മാനിച്ച   ‘പ്രേമ’ത്തിലെ നായികമാര്‍ വീണ്ടും ഒന്നിക്കുന്നു. ധനുഷ് നായകനായ  ‘മാരിയുടെ’ രണ്ടാം ഭാഗത്തിലാണ്  സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നിവര്‍  വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നതു  മലയാളി താരമായ ടോവിനോ തോമസ്ആണ്.

സംവിധായകന്‍ ബാലാജി തന്നെയാണ് ‘മാരി 2’ വിന്‍റെ  പുതിയ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.      ധനുഷും കാജൽ അഗർവാളും ഒന്നിച്ച മാരി 2015ലാണ് പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗത്തില്‍ വിജയ് യേസുദാസായിരുന്നു വില്ലന്‍. ലോക്കല്‍ ഗൂണ്ടാ നേതാവിന്‍റെ കഥ പറഞ്ഞ ചിത്രം പക്ഷെ ശരാശരി അഭിപ്രായം മാത്രമാണ് നേടിയത്.

എന്നാൽ മാരി എന്ന കഥാപാത്രത്തിന് കിട്ടിയ വലിയ സ്വീകാര്യതയാണ് ചിത്രത്തിന്‍റെ അടുത്ത ഭാഗം റിലീസ് ചെയ്യുവാൻ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് നിർമാതാക്കൾ പറഞ്ഞു.രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണമാരംഭിക്കും.

prp

Related posts

Leave a Reply

*