മലയാളത്തിന്‍റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ തമിഴിലേക്ക് ചേക്കേറുന്നു. കഴിഞ്ഞ 24 വര്‍ഷത്തെ സിനിമാ ജീവിതത്തിനുശേഷമാണ് ധനുഷിന്‍റെ നായികയായി മഞ്ജു എത്തുന്നത്. അസുരന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. അവരോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നു ധനുഷ് ട്വീറ്റ് ചെയ്തു. ”എന്‍റെ ആദ്യ തമിഴ് ചിത്രം. ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്”. ധനുഷിന്‍റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറഞ്ഞു. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് […]
Tag: dhanush
ധനുഷ് മകനാണെന്ന വാദം; ദമ്പതികളുടെ ഹര്‍ജി വീണ്ടും തള്ളി
ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂര്‍ സ്വദേശികളായ കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളുകയായിരുന്നു. അന്ന് ധനുഷ് ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ച് ദമ്പതികള്‍ രണ്ടാമതും ഹര്‍ജി […]
പാഡ്മാന്‍ തമിഴിലേക്കും; മുരുഗാനന്ദനായി ധനുഷ്
അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്‍ ഹിന്ദിയില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ പാഡ്മാന്‍ തമിഴിലേയ്ക്കും എത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അരുണാചലം മുരുഗാനന്ദനായി വേഷമിടുന്നത് ധനുഷ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കോയമ്ബത്തൂര്‍ സ്വദേശി ത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. ആര്‍ത്തവവും, ആരോഗ്യവും വിഷയമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആര്‍. ബല്‍കിയാണ്. സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പാഡ്മാന്‍ […]
പ്രേമത്തിലെ നായികമാര്‍ വീണ്ടുമെത്തുന്നു; ഇത്തവണ ധനുഷിനെ പ്രണയിക്കാന്‍….
മലയാളികളുടെ മനസ്സില്‍ പ്രണയത്തിന്‍റെ ചിത്രശലഭങ്ങള്‍ സമ്മാനിച്ച ‘പ്രേമ’ത്തിലെ നായികമാര്‍ വീണ്ടും ഒന്നിക്കുന്നു. ധനുഷ് നായകനായ ‘മാരിയുടെ’ രണ്ടാം ഭാഗത്തിലാണ് സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നതു മലയാളി താരമായ ടോവിനോ തോമസ്ആണ്. സംവിധായകന്‍ ബാലാജി തന്നെയാണ് ‘മാരി 2’ വിന്‍റെ പുതിയ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ധനുഷും കാജൽ അഗർവാളും ഒന്നിച്ച മാരി 2015ലാണ് പ്രദർശനത്തിന് എത്തിയത്. ആദ്യഭാഗത്തില്‍ വിജയ് യേസുദാസായിരുന്നു വില്ലന്‍. ലോക്കല്‍ ഗൂണ്ടാ നേതാവിന്‍റെ കഥ […]
ധനുഷിന്‍റെ പിതൃത്വ തര്‍ക്ക കേസ് അവസാനിക്കുന്നില്ല.. ദമ്പതികള്‍ വീണ്ടും രംഗത്ത്
ചെന്നൈ: ഇടക്കാലത്ത് അവസാനിച്ചുവെന്ന് കരുതിയ ധനുഷിന്‍റെ മേലുള്ള പിതൃത്വ തര്‍ക്ക കേസ് വീണ്ടും പുറത്തു വരുന്നു. ധനുഷ് മകനാണെന്ന വാദത്തിലുറച്ച് മധുരയില്‍ നിന്നുള്ള ദമ്പതികള്‍ കോടതിയില്‍ പുതിയ പരാതി സമര്‍പ്പിച്ചു. നേരത്തേ കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ വാദം തെറ്റാണെന്ന് കാണിച്ച് കോടതി കേസ് തള്ളിയിരുന്നു. ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് സംവിധായകന്‍ കസ്തൂരി രാജയുടെ മകന്‍ തന്നെയാണ് ധനുഷ് എന്ന് കോടതി കണ്ടെത്തിയിരുന്നു. ദമ്പതികള്‍ പറഞ്ഞതു പോലെയുള്ള അടയാളങ്ങളൊന്നും ശരീരത്തില്‍ കണ്ടെത്തിയുമില്ല. എന്നാല്‍ കോടതിയില്‍ വ്യാജ രേഖകള്‍ […]





