ധനുഷിന്‍റെ പിതൃത്വ തര്‍ക്ക കേസ് അവസാനിക്കുന്നില്ല.. ദമ്പതികള്‍ വീണ്ടും രംഗത്ത്

ചെന്നൈ: ഇടക്കാലത്ത് അവസാനിച്ചുവെന്ന് കരുതിയ ധനുഷിന്‍റെ   മേലുള്ള പിതൃത്വ തര്‍ക്ക കേസ് വീണ്ടും പുറത്തു വരുന്നു.  ധനുഷ് മകനാണെന്ന വാദത്തിലുറച്ച്‌ മധുരയില്‍ നിന്നുള്ള ദമ്പതികള്‍ കോടതിയില്‍ പുതിയ പരാതി സമര്‍പ്പിച്ചു.

നേരത്തേ കതിരേശന്‍-മീനാക്ഷി  ദമ്പതികളുടെ  വാദം തെറ്റാണെന്ന് കാണിച്ച്‌ കോടതി കേസ് തള്ളിയിരുന്നു.   ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് സംവിധായകന്‍ കസ്തൂരി രാജയുടെ മകന്‍ തന്നെയാണ് ധനുഷ് എന്ന് കോടതി കണ്ടെത്തിയിരുന്നു.  ദമ്പതികള്‍  പറഞ്ഞതു പോലെയുള്ള അടയാളങ്ങളൊന്നും ശരീരത്തില്‍ കണ്ടെത്തിയുമില്ല.   എന്നാല്‍ കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ധനുഷ് തങ്ങളുടെ വാദത്തിനെതിരെ വിധി നേടിയെടുത്തതെന്നാണ് ഇവര്‍ പറയുന്നത്.

തങ്ങളുടെ മൂന്നാമത്തെ മകന്‍ കലൈശെല്‍വന്‍ ആണ് ഇപ്പോള്‍ ധനുഷ് എന്നറിയപ്പെടുന്ന താരം. സ്കൂളില്‍ പഠിക്കുമ്പോള്‍  സിനിമാ  മോഹവുമായി   ഹോസ്റ്റലില്‍ നിന്ന് മകന്‍ നാടു വിടുകയായിരുന്നു. അന്വേഷിച്ചെങ്കിലും  കണ്ടെത്താനായില്ല. സിനിമയില്‍ വന്നപ്പോഴാണ് മകനാണെന്ന് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.  പ്രതിമാസം തങ്ങള്‍ക്ക് ജീവനാംശമായി ധനുഷ് 65000 രൂപ നല്‍കണമെന്നും    ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് തള്ളി.

 

prp

Related posts

Leave a Reply

*