പാര്‍വതി ബോളിവുഡിലേക്ക്

മലയാളികളുടെ പ്രിയ നടി  പാര്‍വതി ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ‘ഖരിബ് ഖരിബ് സിങ്‌ലേ’  എന്ന  ചിത്രത്തിലാണ് പാര്‍വതിയുടെ  ചുവടുമാറ്റം.  ദേശീയ അവാര്‍ഡ് ജേതാവ് ഇര്‍ഫാന്‍ ഖാന്‍റെ  നായികയായാണ് പാര്‍വതി   അഭിനയിക്കാന്‍ പോകുന്നത്.

തനുജ ചന്ദ്രയാണ്’ഖരിബ് ഖരിബ് സിങ്‌ലേ’ യുടെ  സംവിധാനം. ഒരു  യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ  പ്രമേയം. നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

രാജസ്ഥാനിലെ ബിക്കനീർ, ഉത്തരാഖണ്ഡിലെ റിഷികേശ്, സിക്കിമിലെ ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്

.

prp

Related posts

Leave a Reply

*