ഗോദ്ര കേസ്;11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

അഹമ്മദാബാദ്:ഗോധ്ര കൂട്ടക്കൊല കേസില്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച 11 പേരുടെ ശിക്ഷ, ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. സം​ഭ​വ​ത്തി​ല്‍ വി​ചാ​ര​ണ ക​ഴി​ഞ്ഞ്​ ഇരുപത്തിയൊമ്പത്  മാ​സ​ത്തി​ന്​​ ശേ​ഷ​മാ​ണ്​ വി​ധി വ​രു​ന്ന​ത്.

ശിക്ഷയ്ക്കെതിരെ  പ്രതികളും, 63 പേരേ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികളിലാണ്  ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.   കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.

2002 ലാണ്  അയോധ്യയില്‍ നിന്ന് മടങ്ങുയായിരുന്ന  സബര്‍മതി എക്സ്പ്രസ്സിന്‍റെ  എസ് 6 ബോഗി അഗ്നിക്കിരയാക്കിയത് . കര്‍സേവകരടക്കമുള്ള  59 പേരാണ് കൊല്ലപ്പെട്ടത്.  കേസില്‍ 94 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍  63  പേരെ 2011ല്‍   വിചാരണ കോടതി വെറുതെ വിട്ടിരുന്നു.

 

 

 

prp

Related posts

Leave a Reply

*