കു​ഞ്ഞ​ന​ന്ത​നു പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​വേ​ച​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി കു​ഞ്ഞ​ന​ന്ത​നു പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​വേ​ച​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി. വി​വേ​ച​നമില്ലെന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും ‌കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ അ​നു​വ​ദി​ച്ച​തു സം​ബ​ന്ധി​ച്ചും സ‌​ര്‍​ക്കാ‌​രി​നോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ കെ.​കെ. ര​മ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോടതി ന​ട​പ​ടി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ര​മ​യെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. ഹ‌​ര്‍​ജി ഗൗ​ര​വ​ത്തോ​ടെ​യാ​ണോ കാ​ണു​ന്ന​തു കോ​ട​തി ര​മ​യോ​ട് ചോ​ദി​ച്ചു. അ‌​ര്‍​ഹ​മാ​യ ഗൗ​ര​വ​ത്തോ​ടെ കേ​സി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും കാര്യങ്ങ​ള്‍ നി​സാ​ര​വ​ത്ക​രി​ക്ക​രു​തെ​ന്നും ര​മ​യോ​ട് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​യി​ല്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പ​രോ​ള്‍ അ​നു​വ​ദി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്ലാ​തെ കു​ഞ്ഞ​ന​ന്ത​ന് ഇ​നി പ​രോ​ള്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ര​മ സ​മ​ര്‍​പ്പി​ച്ച ഹര്‍ജിയിലാ​ണ് ന​ട​പ​ടി. ടി.​പി വ​ധ​ക്കേ​സി​ലെ 13-ാം പ്ര​തി​യാ​ണ് കു​ഞ്ഞ​ന​ന്ത​ന്‍.

prp

Related posts

Leave a Reply

*