കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പൂര്‍ണമായും പിന്തുണച്ചത്. കുഞ്ഞനന്തന് പ്രശ്നക്കാരനായ തടവുകാരനല്ലെന്നും ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ […]
Tag: kunjanandhan
പി കെ കുഞ്ഞനന്തന്റെ ആവശ്യം പരിഗണിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായി കുടുംബാംഗങ്ങളെ കൂടെനിര്‍ത്താന്‍ അനുമതി നല്‍കുന്നത് പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇതില്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ചികിത്സ വേണ്ടതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന് നല്കിയ അപേക്ഷയാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. ടി പി ചന്ദ്രശേഖരന് വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും കാസര്‍കോട് ഡിസിസി ഭാരവാഹിയുമായിരുന്ന കെ […]
കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചന്ദ്രശേഖരന് വധക്കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. വാദത്തിനിടെ കുഞ്ഞനന്തനായി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുഞ്ഞനന്തന് പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്. […]
കുഞ്ഞനന്തനു പരോള്‍ അനുവദിക്കുന്നതില്‍ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി
കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തനു പരോള്‍ അനുവദിക്കുന്നതില്‍ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി. വിവേചനമില്ലെന്ന് ഉറപ്പാക്കാനുള്ള ചട്ടങ്ങളെക്കുറിച്ചും കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതു സംബന്ധിച്ചും സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതിനെതിരെ കെ.കെ. രമ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി. ഹര്‍ജി പരിഗണിക്കവെ രമയെയും കോടതി വിമര്‍ശിച്ചു. ഹര്‍ജി ഗൗരവത്തോടെയാണോ കാണുന്നതു കോടതി രമയോട് ചോദിച്ചു. അര്‍ഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണമെന്നും കാര്യങ്ങള്‍ നിസാരവത്കരിക്കരുതെന്നും രമയോട് കോടതി വ്യക്തമാക്കി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച […]
കുഞ്ഞനന്തന് അടിയന്ത ചികിത്സ നല്‍കണം; ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന് അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. കുഞ്ഞനന്തന് […]
ചികിത്സ കിട്ടിയില്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കുമെന്ന് ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തന്
കൊച്ചി : ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തന്. ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് കോടതി. ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഇതുവരെ ആറ് വര്‍ഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തടവിലിരിക്കെ ശസ്ത്രക്രിയ വേണ്ടി വന്നു. നട്ടെല്ലില്‍ […]
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കുഞ്ഞനന്തന്റെ പരോളിനെതിരെ ഹൈക്കോടതി
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍നവുമായി ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. ടി പി കേസിലെ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ കെ കെ രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിമര്‍ശനം. ജയില്‍ ചട്ടങ്ങള്‍ ലംഘിട്ട് കുഞ്ഞനന്തന് പരോള്‍ അനുവദിച്ച നടപടി റദ്ദു ചെയ്യണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശമില്ലാതെ […]
ടി പി കേസ് പ്രതി കുഞ്ഞനന്തന് ഒന്നിച്ചു കിട്ടിയത് 40 ദിവസത്തെ പരോള്‍ ; ജീവപര്യന്തം തടവു തുടങ്ങിയിട്ട് 384 ദിവസവും വീട്ടില്‍ തന്നെ
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികള്‍ക്ക് നല്‍കിവരുന്ന പ്രത്യേക പരിഗണന പലപ്പോഴും വാര്‍ത്തയില്‍ നിറയാറുണ്ട്. പ്രതികള്‍ ജയിലില്‍ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് തുടങ്ങി പ്രത്യേക പരോള്‍ അനുമതി വരെ വിവാദമാണ്. ഇപ്പോഴിതാ ടി പി കേസില്‍ ശിക്ഷ വാങ്ങി ജയിലില്‍ കഴിയുന്ന സിപിഎം തോവ് പി കെ കുഞ്ഞനന്ദന് സര്‍ക്കാര്‍ പരോള്‍ നീട്ടിയിരിക്കുകയാണ്. ആദ്യം പത്തു ദിവസത്തെ പരോളിന് പോയ കുഞ്ഞനന്തന് പിന്നീട് 15 ദിവസം കൂടി നീട്ടി അപേക്ഷ ചോദിച്ചു. ഇപ്പോള്‍ 15 ദിവസം കൂടി വീണ്ടും […]
ടിപി വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് വീണ്ടും പരോള്‍
തിരുവനന്തപുരം ∙ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് വീണ്ടും പരോള്‍. ഇക്കുറി 25 ദിവസത്തെ അടിയന്തര പരോള്‍ കൂടി അനുവദിച്ചതോടെ കുഞ്ഞനന്തന് പുറത്തു നിന്ന കാലയളവ് ഒരു വര്‍ഷമാണ്. നേരത്തെ തന്നെ വഴിവിട്ട പരോള്‍ അനുമതിയില്‍ വിവാദമുണ്ടായിരുന്നു. സാധാരണ തടവുകാര്‍ അപേക്ഷ നല്കി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തന് ആഭ്യന്തരവകുപ്പ് അപേക്ഷ എഴുതി വാങ്ങി പരോള്‍ അനുവദിക്കുന്നത്. അതേസമയം എല്ലാം ചട്ടപ്രകാരം തന്നെയെന്നാണ് […]