ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്‍റെ പരോളിനെതിരെ ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍നവുമായി ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം.

ടി പി കേസിലെ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ കെ കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ വിമര്‍ശനം. ജയില്‍ ചട്ടങ്ങള്‍ ലംഘിട്ട് കുഞ്ഞനന്തന് പരോള്‍ അനുവദിച്ച നടപടി റദ്ദു ചെയ്യണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശമില്ലാതെ കുഞ്ഞനന്തന് പരോള്‍ അനുവദിക്കരുതെന്നും രമ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

prp

Related posts

Leave a Reply

*