കൊടി സുനിക്ക് ജയിലില്‍ സുഖവാസം:​ മെയ്യനങ്ങാതെ മാസം 4000 രൂപയും,​ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാന്‍ സൗകര്യവും

തൃശൂര്‍: പരോളിലിറങ്ങി മോഷണശ്രമം നടത്തിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് വീയ്യൂര്‍ ജയിലില്‍ വലിയ സൗകര്യങ്ങള്‍. അഞ്ച് പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റയ്‌ക്കാണ് സുനി കഴിയുന്നത്. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുക്കാനും ചാര്‍ജ് ചെയ്തു നല്‍കാനും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി സുനിക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയ വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം […]

അച്ചടക്കമുള്ളതിനാല്‍ പരോള്‍ നല്‍കി; കുഞ്ഞനന്തനെ പിന്തുണച്ച്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പൂര്‍ണമായും പിന്തുണച്ചത്. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ […]

പി കെ കുഞ്ഞനന്തന്‍റെ ആവശ്യം പരി​ഗണിക്കാമെന്ന് ​ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അം​ഗം പി കെ കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായി കുടുംബാം​ഗങ്ങളെ കൂടെനിര്‍ത്താന്‍ അനുമതി നല്‍കുന്നത‌് പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇതില്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരി​ഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ചികിത്സ വേണ്ടതിനാല്‍ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന്‍ നല്‍കിയ അപേക്ഷയാണ് ഡിവിഷന്‍ ബെഞ്ച് പരി​ഗണിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക‌് പ്രോസിക്യൂട്ടറും കാസര്‍കോട് ഡിസിസി ഭാരവാഹിയുമായിരുന്ന കെ […]

കു​ഞ്ഞ​ന​ന്ത​ന് ചി​കി​ത്സ ന​ട​ത്താ​ന്‍ പ​രോ​ളി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​ന് ചി​കി​ത്സ ന​ട​ത്താ​ന്‍ പ​രോ​ളി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. സ​ഹാ​യ​ത്തി​ന് സ്ഥി​രം ആ​ളു​ക​ളെ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ക്കാ​ര്യം ബു​ധ​നാ​ഴ്ച അ​റി​യി​ക്കാ​നും കു​ഞ്ഞ​ന​ന്ത​ന്‍റെ അ​ഭി​ഭാ​ഷ​ക​നോട് ഹൈ​ക്കോ​ട​തി​ നി​ര്‍​ദേ​ശിച്ചു. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ മ​ര​വി​പ്പി​ച്ച്‌ ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ഞ്ഞ​ന​ന്ത​ന്‍ ന​ല്‍​കി​യ ഹ‍​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.  വാ​ദ​ത്തി​നി​ടെ കു​ഞ്ഞ​ന​ന്ത​നാ​യി ഹാ​ജ​രാ​യ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​നെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. കു​ഞ്ഞ​ന​ന്ത​ന്‍ പ​രോ​ളി​ലി​റ​ങ്ങി പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റെ​ന്ന സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദ​ത്തെ​യാ​ണ് കോ​ട​തി വി​മ​ര്‍​ശി​ച്ച​ത്. […]

കു​ഞ്ഞ​ന​ന്ത​നു പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​വേ​ച​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി കു​ഞ്ഞ​ന​ന്ത​നു പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​വേ​ച​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി. വി​വേ​ച​നമില്ലെന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും ‌കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ അ​നു​വ​ദി​ച്ച​തു സം​ബ​ന്ധി​ച്ചും സ‌​ര്‍​ക്കാ‌​രി​നോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. കു​ഞ്ഞ​ന​ന്ത​ന് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ കെ.​കെ. ര​മ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോടതി ന​ട​പ​ടി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ര​മ​യെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. ഹ‌​ര്‍​ജി ഗൗ​ര​വ​ത്തോ​ടെ​യാ​ണോ കാ​ണു​ന്ന​തു കോ​ട​തി ര​മ​യോ​ട് ചോ​ദി​ച്ചു. അ‌​ര്‍​ഹ​മാ​യ ഗൗ​ര​വ​ത്തോ​ടെ കേ​സി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും കാര്യങ്ങ​ള്‍ നി​സാ​ര​വ​ത്ക​രി​ക്ക​രു​തെ​ന്നും ര​മ​യോ​ട് കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​യി​ല്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പ​രോ​ള്‍ അ​നു​വ​ദി​ച്ച […]

കുഞ്ഞനന്തന് അടിയന്ത ചികിത്സ നല്‍കണം; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന് അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. കുഞ്ഞനന്തന് […]

ചികിത്സ കിട്ടിയില്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കുമെന്ന് ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തന്‍

കൊച്ചി : ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തന്‍. ഈ ആവശ്യമുന്നയിച്ച്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് കോടതി. ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഇതുവരെ ആറ് വര്‍ഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തടവിലിരിക്കെ ശസ്ത്രക്രിയ വേണ്ടി വന്നു. നട്ടെല്ലില്‍ […]

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്‍റെ പരോളിനെതിരെ ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍നവുമായി ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. ടി പി കേസിലെ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ കെ കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ വിമര്‍ശനം. ജയില്‍ ചട്ടങ്ങള്‍ ലംഘിട്ട് കുഞ്ഞനന്തന് പരോള്‍ അനുവദിച്ച നടപടി റദ്ദു ചെയ്യണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശമില്ലാതെ […]

ടി പി കേസ് പ്രതി കുഞ്ഞനന്തന് ഒന്നിച്ചു കിട്ടിയത് 40 ദിവസത്തെ പരോള്‍ ; ജീവപര്യന്തം തടവു തുടങ്ങിയിട്ട് 384 ദിവസവും വീട്ടില്‍ തന്നെ

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികള്‍ക്ക് നല്‍കിവരുന്ന പ്രത്യേക പരിഗണന പലപ്പോഴും വാര്‍ത്തയില്‍ നിറയാറുണ്ട്. പ്രതികള്‍ ജയിലില്‍ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് തുടങ്ങി പ്രത്യേക പരോള്‍ അനുമതി വരെ വിവാദമാണ്. ഇപ്പോഴിതാ ടി പി കേസില്‍ ശിക്ഷ വാങ്ങി ജയിലില്‍ കഴിയുന്ന സിപിഎം തോവ് പി കെ കുഞ്ഞനന്ദന് സര്‍ക്കാര്‍ പരോള്‍ നീട്ടിയിരിക്കുകയാണ്. ആദ്യം പത്തു ദിവസത്തെ പരോളിന് പോയ കുഞ്ഞനന്തന്‍ പിന്നീട് 15 ദിവസം കൂടി നീട്ടി അപേക്ഷ ചോദിച്ചു. ഇപ്പോള്‍ 15 ദിവസം കൂടി വീണ്ടും […]

ടിപി വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് വീണ്ടും പരോള്‍

തിരുവനന്തപുരം ∙ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് വീണ്ടും പരോള്‍. ഇക്കുറി 25 ദിവസത്തെ അടിയന്തര പരോള്‍ കൂടി അനുവദിച്ചതോടെ കുഞ്ഞനന്തന്‍ പുറത്തു നിന്ന കാലയളവ് ഒരു വര്‍ഷമാണ്. നേരത്തെ തന്നെ വഴിവിട്ട പരോള്‍ അനുമതിയില്‍ വിവാദമുണ്ടായിരുന്നു. സാധാരണ തടവുകാര്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തന് ആഭ്യന്തരവകുപ്പ് അപേക്ഷ എഴുതി വാങ്ങി പരോള്‍ അനുവദിക്കുന്നത്. അതേസമയം എല്ലാം ചട്ടപ്രകാരം തന്നെയെന്നാണ് […]