പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

ചെന്നൈ: അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരായി  നിയമിക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച്‌  ഉലകനായകന്‍ കമല്‍ഹാസന്‍. മുപ്പത്തിയാറ്  അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോര്‍ഡിന്‍റെ  അമ്പലങ്ങളില്‍ നിയമിച്ചതിനാണ്  മുഖ്യമന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും അദ്ദേഹം  അഭിനന്ദിച്ചത്.  ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയാറിന്‍റെ  സ്വപ്നങ്ങളാണ് നടപ്പായതെന്നും  കമല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍  കുറിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ  ചരിത്രത്തില്‍ ആദ്യമായായിരുന്നു പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ആറു ദളിതര്‍ അടക്കം മുപ്പത്തിയാറ് അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്.

ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിനും നേരത്തേ പിണറായിയെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു.

 

prp

Related posts

Leave a Reply

*