മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് കമല്‍ ഹാസന്‍

തിരുനല്‍വേലി: മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് നടന്‍ കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടി ആരുടെയും ബി ടീമല്ല. തമിഴ്‌നാടിന്‍റെ എ ടീമാണ് മക്കള്‍ നീതി മയ്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുനല്‍വേലിയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എതിര്‍പാര്‍ട്ടിക്കാര്‍ ജയിച്ചാല്‍ സഖ്യം വിട്ട് ജയിക്കുന്ന പക്ഷത്തേക്ക് ചാടുന്നവരാണ് മഹാസഖ്യത്തിലുള്ളത്. ആ […]

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷം: കമല്‍ഹാസന്‍

ചെന്നൈ: ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളില്‍ പ്രതികരിച്ചത്. സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും കമല്‍ഹാസന്‍ അറിയിച്ചു. അദ്ദേഹം തന്‍റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച്‌ ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ […]

കമല്‍ഹാസന്‍ സിനിമാ ജീവിതത്തോട് വിടപറയുന്നു; ഇന്ത്യന്‍ ടു അവസാനത്തെ ചിത്രമെന്നും താരം

ഉലകനായകന്‍ കമല്‍ഹാസന്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സിനിമാ ജീവിതത്തോട് വിടപറയുന്നു. സിനിമയില്‍ നിന്നു മാറി രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് കമല്‍ഹാസന്‍റെ തീരുമാനം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 തന്‍റെ അവസാനത്തെ ചിത്രമായിരിക്കുമെന്ന് കമല്‍ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്‍റി  20’യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു കമല്‍ഹാസന്‍. മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകനാകുന്നതിന്‍റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കമലിന്‍റെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്‍റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് ആവര്‍ത്തിച്ച കമല്‍ മതേതര […]

വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുക തന്നെ ചെയ്യും; ‘സര്‍ക്കാരി’ന് കമല്‍ഹാസന്‍റെ പിന്തുണ

വിജയ് യുടെ ദീപാവലി ചിത്രം സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കമല്‍ഹാസന്‍റെ മറുപടി. ‘റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും.’ കമല്‍ ട്വിറ്ററില്‍ കുറിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ‘സര്‍ക്കാരി’നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ […]

കമല്‍ഹാസനൊപ്പം അഭിനയിച്ചതില്‍ അഭിമാനമാണ്; പക്ഷേ ഒരു പ്രശ്‌നമുണ്ട്: ആന്‍ഡ്രിയ

കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്‍ഡ്രിയയും എത്തുന്നുണ്ട്. കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്‌നമുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ‘അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരും. അത് നമ്മളെ നിരാശരാക്കി കളയും. പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ, […]

സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടത്: കമല്‍ഹാസന്‍

തിരുവനന്തപുരം: എസ്.ഹരീഷിന്‍റെ വിവാദമായ മീശ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് നടന്‍ കമല്‍ഹാസന്‍. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല, വിവേകമാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. അസഹിഷ്ണുതയ്‌ക്കെതിരായ ശബ്ദമായിരുന്നു കേരളം, കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ കഴിഞ്ഞ ദിവസമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതില്‍ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.

ദിലീപ് വിഷയം: അമ്മയെ തള്ളി കമല്‍ഹാസന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയെ തള്ളി കമല്‍ഹസന്‍. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയിലെ വനിതാ കുട്ടായ്മയായ ഡബ്ല്യുസിസിക്ക് താരം പിന്തുണ അറിയിക്കുകയും ചെയ്തു. കലയുടെ സ്വാതന്ത്ര്യത്തെപ്പറ്റി എല്ലാവരും സംസാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അത്തരമൊരു സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ? ഇന്നും ചില സാഹചര്യങ്ങളില്‍ സെന്‍സര്‍ഷിപ്പുണ്ട്. സര്‍ട്ടിഫിക്കറ്റ് മതി, കട്ടുകള്‍ വേണ്ട സിനിമയില്‍ എന്നു ശ്യാം ബെനഗല്‍ പറഞ്ഞിട്ടുണ്ട്. ചലച്ചിത്ര നിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കാനാണു സെന്‍സര്‍ഷിപ്പിനു താല്‍പര്യം. പക്ഷേ അതു ജനങ്ങളുടെ […]

അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ രക്ഷിച്ച് കമല്‍ഹാസന്‍

കന്യാകുമാരി: നടനും, മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസന്‍റെ സമയോചിതമായ ഇടപെടലില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു. ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും കന്യാകുമാരിയില്‍ പര്യടനത്തിലാണ് കമല്‍. ഇതിനായി കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം പറ്റി പരിക്കേറ്റ് ആംബുലന്‍സിനായി കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. രക്തമൊലിച്ചു നിന്ന പെണ്‍കുട്ടിയെ ഇതിനിടെ വന്ന പല വാഹനങ്ങളും കയറ്റാതെ പോയി. കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന കമല്‍ ഉടന്‍ തന്‍റെ വാഹനത്തില്‍ നിന്നിറങ്ങി അതേ വാഹനത്തില്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കു […]

കിടക്ക പങ്കിട്ടതു കൊണ്ട് സ്ത്രീകള്‍ക്ക് നഷ്ടം മാത്രം: കമൽഹാസൻ

    ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ്. ദിനം പ്രതി ഞെട്ടിപ്പിക്കുന്ന കഥകളും പ്രസ്താവനകളുമാണ് പുറം ലോകത്ത് നിന്ന് പുറത്തു വരുന്നത്. ഇതിൽ ഏറെ അത്ഭുതം പലരും കാസ്റ്റിംഗ് കൗച്ചിനെ നിസാരവൽക്കരിക്കുകയാണ്. കൂടാതിന് രഹസ്യമായി പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തെന്നിന്ത്യൻ താരം കമൽഹാസൻ രംഗത്തെത്തിയിട്ടുണ്ട്. കിടക്ക പങ്കിട്ടതു കൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ലെന്നും താരം പറഞ്ഞു. അതിനാൽ തന്നെ ഇതുകൊണ്ട് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഗുണങ്ങൾ […]

കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ

ചെന്നൈ: തമിഴ്താരം കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും.  താരത്തിന്‍റെ തമിഴ്നാട് പര്യടനവും നാളെ തന്നെയാണ് ആരംഭിക്കുന്നത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‍റെ ജന്മനാടായ രാമനാഥപുരത്ത് വച്ചാണ് കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും കൊടിയും പ്രകാശനം ചെയ്യും. വമ്പന്‍ റാലിയും പ്രഖ്യാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ഇന്ന് കമല്‍ മധുരയിലെത്തും. തമിഴ്നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങളും, ഭരണനിര്‍വ്വഹണവും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്, സംസ്ഥാനത്തെ […]