കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ

ചെന്നൈ: തമിഴ്താരം കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും.  താരത്തിന്‍റെ തമിഴ്നാട് പര്യടനവും നാളെ തന്നെയാണ് ആരംഭിക്കുന്നത്.

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‍റെ ജന്മനാടായ രാമനാഥപുരത്ത് വച്ചാണ് കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും കൊടിയും പ്രകാശനം ചെയ്യും. വമ്പന്‍ റാലിയും പ്രഖ്യാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ഇന്ന് കമല്‍ മധുരയിലെത്തും.

തമിഴ്നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങളും, ഭരണനിര്‍വ്വഹണവും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്, സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ ചോദ്യമുയര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണം. ഈ യാത്ര അതിനുവേണ്ടിയാണ്, അതില്‍ നിങ്ങളുടെ പിന്തുണയുണ്ടാകണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്കൊപ്പം ചേരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പായി കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയനേതാക്കളുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ ഡിഎംഡികെ നേതാവ് ക്യാപ്റ്റന്‍ വിജയകാന്തുമായി കമല്‍ ചര്‍ച്ച നടത്തി. ഇനി നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കും പിന്നീട് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*