മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് കമല്‍ ഹാസന്‍

തിരുനല്‍വേലി: മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് നടന്‍ കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടി ആരുടെയും ബി ടീമല്ല. തമിഴ്‌നാടിന്‍റെ എ ടീമാണ് മക്കള്‍ നീതി മയ്യമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുനല്‍വേലിയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എതിര്‍പാര്‍ട്ടിക്കാര്‍ ജയിച്ചാല്‍ സഖ്യം വിട്ട് ജയിക്കുന്ന പക്ഷത്തേക്ക് ചാടുന്നവരാണ് മഹാസഖ്യത്തിലുള്ളത്.

ആ സമയത്തും കുതിരക്കച്ചവടത്തിന് അവസരം നല്‍കാതെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി തന്‍റെ പാര്‍ട്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*