മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് കമല്‍ ഹാസന്‍

തിരുനല്‍വേലി: മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമാണെന്ന ആരോപണം നിഷേധിച്ച് നടന്‍ കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടി ആരുടെയും ബി ടീമല്ല. തമിഴ്‌നാടിന്‍റെ എ ടീമാണ് മക്കള്‍ നീതി മയ്യമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വളരുന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുനല്‍വേലിയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എതിര്‍പാര്‍ട്ടിക്കാര്‍ ജയിച്ചാല്‍ സഖ്യം വിട്ട് ജയിക്കുന്ന പക്ഷത്തേക്ക് ചാടുന്നവരാണ് മഹാസഖ്യത്തിലുള്ളത്. ആ […]

ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപീടിച്ചു-VIDEO

തിരുനെല്‍വേലി: പെട്രോള്‍ പമ്പില്‍ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടം നടന്നത്. ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ ആളിപടരുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നു യുവാവിന്‍റെ ദേഹത്തേക്കും തീ പടര്‍ന്നു. തുടര്‍ന്ന് യുവാവ് പെട്ടെന്ന് തന്നെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടി. തീ പടരുന്നത് കണ്ട് ആദ്യം ചിതറിയോടിയ പെട്രോള്‍ പമ്പിലെ ജീവനക്കാരും മറ്റുള്ളവരും ഉടന്‍ തന്നെ തിരിച്ചെത്തി തീ അണച്ചത് വന്‍ അപകടം ഒഴിവാക്കി. പൊള്ളലേറ്റ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ […]